---
title: "ജനശതാബ്ദി ഇനി മുതൽ സൂപ്പർ ഫാസ്റ്റ് അല്ല: നിരക്കുകൾ കുറയും"
english_title: "Janashatabdi Train Superfast Status Removed Fare Reduction Kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389861/janashatabdi-train-superfast-status-removed-fare-reduction"
published_at: "2026-11-02T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae829a4009a5_images_(52).jpeg"
keywords: ["Janashatabdi", "Superfast", "Railway"]
---

# ജനശതാബ്ദി ഇനി മുതൽ സൂപ്പർ ഫാസ്റ്റ് അല്ല: നിരക്കുകൾ കുറയും

> **Lead Summary:** **തിരുവനന്തപുരം**: തിരുവനന്തപുരം-കണ്ണൂർ, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി ട്രെയിനുകളുടെ സൂപ്പർ ഫാസ്റ്റ് പദവി റെയിൽവേ പിൻവലിച്ചു. സൂപ്പർ ഫാസ്റ്റ് സർചാർജ് ഒഴിവാകുന്നതോടെ എസി യാത്രയ്ക്ക് 45 രൂപയും നോൺ എസി യാത്രയ്ക്ക് 15 രൂപയും കുറയും.

## Article Content

**തിരുവനന്തപുരം**: തിരുവനന്തപുരം-കണ്ണൂർ, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി ട്രെയിനുകളുടെ സൂപ്പർ ഫാസ്റ്റ് പദവി റെയിൽവേ പിൻവലിച്ചു. സൂപ്പർ ഫാസ്റ്റ് സർചാർജ് ഒഴിവാകുന്നതോടെ എസി യാത്രയ്ക്ക് 45 രൂപയും നോൺ എസി യാത്രയ്ക്ക് 15 രൂപയും കുറയും.

ഈ സർചാർജ് ഇനി ഈടാക്കില്ല.ടിക്കറ്റ് നിരക്കിലെ കുറവും ട്രെയിൻ നമ്പറിലെ മാറ്റവും ഒഴിച്ചു നിർത്തിയാൽ, സ്റ്റോപ്പുകളിലും സമയക്രമത്തിലും മാറ്റമില്ലെന്ന് അധികൃതർ അറിയിച്ചു. ലോകമാന്യതിലക്-തിരുവനന്തപുരം ഗരീബ് രഥ്, എറണാകുളം-പട്ന ട്രെയിനുകളും സാധാരണ എക്സ്പ്രസുകളായി മാറും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389861/janashatabdi-train-superfast-status-removed-fare-reduction)