---
title: "ക്ലിഫ് ഹൗസിൽ ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണി: ഉത്തരവ് റദ്ദാക്കാൻ നിർദേശം"
english_title: "Cliff House Renovation Order Cancelled CM Direction PWD Kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389974/cliff-house-renovation-order-cancelled-cm-kerala"
published_at: "2026-11-03T06:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae9386ac3f37_images_(75).jpeg"
keywords: ["Cliff House", "PWD", "Chief Minister"]
---

# ക്ലിഫ് ഹൗസിൽ ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണി: ഉത്തരവ് റദ്ദാക്കാൻ നിർദേശം

> **Lead Summary:** തിരുവനന്തപുരം: ക്ലിഫ് ഹൗസിൽ ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കിയ ഉത്തരവ് അടിയന്തരമായി റദ്ദാക്കാൻ വകുപ്പ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദേശം നൽകി.

## Article Content

തിരുവനന്തപുരം: ക്ലിഫ് ഹൗസിൽ ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കിയ ഉത്തരവ് അടിയന്തരമായി റദ്ദാക്കാൻ വകുപ്പ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദേശം നൽകി.

മുഖ്യമന്ത്രിയെയോ മുഖ്യമന്ത്രിയുടെ ഓഫീസിനെയോ അറിയിക്കാതെ ഇത്തരമൊരു ഉത്തരവ് ഇറങ്ങിയത് സംബന്ധിച്ച് അടിയന്തിര റിപ്പോർട്ട് നൽകാനും പൊതുമരാമത്ത് സെക്രട്ടറിയോട് നിർദേശിച്ചിട്ടുണ്ട്. ക്ലിഫ് ഹൗസിൽ അനാവശ്യ മോടിപിടിപ്പിക്കലോ നിർമ്മാണ പ്രവർത്തനങ്ങളോ നടത്തരുതെന്ന് സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ തന്നെ മുഖ്യമന്ത്രി നിർദേശിച്ചിരുന്നു.

2022 മുതൽ തയാറാക്കിയ സേഫ്റ്റി ഓഡിറ്റിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ഉത്തരവ് ഇറങ്ങിയതെന്നാണ് വകുപ്പിൽ നിന്നുള്ള വിശദീകരണം. കഴിഞ്ഞ സർക്കാരിന്റെ കാലത്തുള്ള എസ്റ്റിമേറ്റ് അനുസരിച്ച് ഒരു പണിയും നടത്തേണ്ടതില്ലെന്നും അവശ്യം വേണ്ട നവീകരണ പ്രവർത്തനങ്ങൾ മാത്രം നടത്തിയാൽ മതിയെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിർദേശം. ഇത് മറികടന്ന് ഉത്തരവ് ഇറങ്ങിയ സാഹചര്യത്തിലാണ് പൊതുമരാമത്ത് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389974/cliff-house-renovation-order-cancelled-cm-kerala)