---
title: "സൂര്യ ചിത്രം 'സീൻ' ദീപാവലിക്ക് തിയേറ്ററുകളിലേക്ക്; കേരളത്തിലെ അഡ്വാൻസ് ബുക്കിങ് ഇന്ന് ആരംഭിക്കും"
english_title: "Suriya Starrer Scene Directed by Jithu Madhavan Advance Booking Starts Today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390013/suriya-starrer-scene-jithu-madhavan-advance-booking-kerala-release-date"
published_at: "2026-11-03T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae97afe6ebbe_scene.jpg"
keywords: []
---

# സൂര്യ ചിത്രം 'സീൻ' ദീപാവലിക്ക് തിയേറ്ററുകളിലേക്ക്; കേരളത്തിലെ അഡ്വാൻസ് ബുക്കിങ് ഇന്ന് ആരംഭിക്കും

> **Lead Summary:** ചെന്നൈ: മലയാളി സംവിധായകൻ ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം 'സീൻ' റിലീസിന് ഒരുങ്ങുന്നു. മലയാളത്തിൽ 'രോമാഞ്ചം', 'ആവേശം' എന്നീ സൂപ്പർ ഹിറ്റുകൾ ഒരുക്കിയ ജിത്തു മാധവൻ ആദ്യമായി ചെയ്യുന്ന തമിഴ് ചിത്രമാണ് 'സീൻ'. ചിത്രത്തിന്റെ കേരളത്തിലെ അഡ്വാൻസ് ബുക്കിങ് ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ആരംഭിക്കും.

## Article Content

ചെന്നൈ: മലയാളി സംവിധായകൻ ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം 'സീൻ' റിലീസിന് ഒരുങ്ങുന്നു. മലയാളത്തിൽ 'രോമാഞ്ചം', 'ആവേശം' എന്നീ സൂപ്പർ ഹിറ്റുകൾ ഒരുക്കിയ ജിത്തു മാധവൻ ആദ്യമായി ചെയ്യുന്ന തമിഴ് ചിത്രമാണ് 'സീൻ'. ചിത്രത്തിന്റെ കേരളത്തിലെ അഡ്വാൻസ് ബുക്കിങ് ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ആരംഭിക്കും.

നവംബർ ആറിന് ദീപാവലി റിലീസായി ആഗോളതലത്തിൽ ചിത്രം തിയേറ്ററുകളിലെത്തും. ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്. കോമഡിയും ആക്ഷനും നിറഞ്ഞ 'സീൻ' മലയാളീ താരങ്ങളെക്കൊണ്ടും ശ്രദ്ധേയമാവുകയാണ്. പ്രമുഖ യുവ താരം നസ്‌ലൻ ചിത്രത്തിൽ വില്ലൻ വേഷം കൈകാര്യം ചെയ്യന്നു, നസ്രിയയുടെയും സാന്നിധ്യവും ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്നുണ്ട്.

ഡിഎസ്പി ഇമ്പരാജ് എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് സൂര്യ ചിത്രത്തിൽ എത്തുന്നത്. 'സീനി'ന്റെ ട്രെയ്‌ലർ ഇതിനോടകം പ്രേക്ഷകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. ആക്ഷൻ രംഗങ്ങൾക്കും കോമഡിക്കും ത്രില്ലറിനും പ്രാധാന്യം നൽകുന്ന ചിത്രമായിരിക്കും ഇതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ജിത്തു മാധവന്റെ പതിവ് ശൈലിയിലുള്ള നർമ്മവും സൂര്യയുടെ മാസ് പ്രകടനവും ഒരുമിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

ജിത്തു മാധവനും സംഗീത സംവിധായകൻ സുഷിൻ ശ്യാമും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും 'സീനി'നുണ്ട്. സുഷിൻ ശ്യാം ആദ്യമായി സംഗീത സംവിധാനം നിർവഹിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. സോണി മ്യൂസിക് സൗത്താണ് ചിത്രത്തിന്റെ സംഗീതാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ശ്രീ ഗോകുലം മൂവീസ് കേരളത്തിൽ ചിത്രം മെഗാ റിലീസായി എത്തിക്കും. കേരളത്തിലെ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസിനാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390013/suriya-starrer-scene-jithu-madhavan-advance-booking-kerala-release-date)