---
title: "വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ്: കെ.എസ്.യു പ്രവർത്തകർക്കെതിരായ പ്രധാന വകുപ്പുകൾ നിലനിൽക്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘം"
english_title: "Veena George Attack Case: SIT Submits Report Dropping Major Charges Against KSU Workers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390019/veena-george-attack-case-sit-report-drops-major-charges-against-ksu-activists-kannur-court"
published_at: "2026-11-03T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae97db85b0e2_veena.jpg"
keywords: ["Veena George Attack Case", "KSU Protest Kannur"]
---

# വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ്: കെ.എസ്.യു പ്രവർത്തകർക്കെതിരായ പ്രധാന വകുപ്പുകൾ നിലനിൽക്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘം

> **Lead Summary:** കണ്ണൂർ: മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പ്രതികൾക്കെതിരെ ചുമത്തിയ പ്രധാന വകുപ്പുകൾ നിലനിൽക്കില്ലെന്ന് വ്യക്തമാക്കി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (ജെ.എഫ്.സി.എം) കോടതിയിൽ എസ്.ഐ.ടി തലവൻ യു. പ്രേമനാണ് അന്തിമ റിപ്പോർട്ട് നൽകിയത്.

## Article Content

കണ്ണൂർ: മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പ്രതികൾക്കെതിരെ ചുമത്തിയ പ്രധാന വകുപ്പുകൾ നിലനിൽക്കില്ലെന്ന് വ്യക്തമാക്കി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (ജെ.എഫ്.സി.എം) കോടതിയിൽ എസ്.ഐ.ടി തലവൻ യു. പ്രേമനാണ് അന്തിമ റിപ്പോർട്ട് നൽകിയത്.

കുറ്റപത്രത്തിൽ ആരോപിച്ചിരിക്കുന്ന പ്രധാന കുറ്റങ്ങളൊന്നും പ്രതിഷേധക്കാർ ചെയ്തിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കലാപശ്രമം, റെയിൽവേ പരിസരത്ത് അതിക്രമിച്ചു കടക്കൽ തുടങ്ങിയ വകുപ്പുകൾ നിലനിൽക്കില്ലെന്നും പോലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെട്ടിട്ടില്ലെന്നും എസ്.ഐ.ടി ചൂണ്ടിക്കാട്ടി. കൂടാതെ, ജനാധിപത്യപരമായ രീതിയിൽ കരിങ്കൊടി കാണിച്ചുള്ള പ്രതിഷേധം ക്രിമിനൽ കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്നും അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിലുണ്ട്.

പ്രതിഷേധത്തിനിടെ കെ.എസ്.യു പ്രവർത്തകർ വീണാ ജോർജിനെ ആക്രമിച്ചിട്ടില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡി.ജി.പിക്ക് എസ്.ഐ.ടി നേരത്തെ റിപ്പോർട്ട് കൈമാറിയിരുന്നു. പ്രതിഷേധക്കാർക്ക് വീണാ ജോർജിന്റെ അടുത്തേക്ക് എത്താൻ കഴിഞ്ഞിരുന്നില്ലെന്നും, സാധാരണ പ്രതിഷേധത്തെ അനാവശ്യമായി പെരുപ്പിച്ചു കാട്ടുകയാണുണ്ടായതെന്നും റിപ്പോർട്ടിൽ അടിവരയിടുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390019/veena-george-attack-case-sit-report-drops-major-charges-against-ksu-activists-kannur-court)