---
title: "കണ്ണൂർ താഴെ ചൊവ്വയിൽ ഗ്യാസ് ടാങ്കറും ബൈക്കും കുട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു"
english_title: "The gas tanker and the bike collided"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39005/the-gas-tanker-and-the-bike-collided"
published_at: "2022-04-24T06:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62649e767a69f_Picsart_22-04-24_06-18-06-781.jpg"
keywords: []
---

# കണ്ണൂർ താഴെ ചൊവ്വയിൽ ഗ്യാസ് ടാങ്കറും ബൈക്കും കുട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

> **Lead Summary:**  കണ്ണൂർ താഴെ ചൊവ്വക്ക് സമീപം തെഴുക്കില പീടികയിൽ നിയന്ത്രണം തെറ്റി പാഞ്ഞു കയറിയ ഗ്യാസ് ടാങ്കർ സമീപത്ത് നിർത്തിയിട്ട ബൈക്കിൽ ഇടിച്ച്ബൈക്ക് യാത്രക്കാരൻ മരിച്ചു.

## Article Content

 കണ്ണൂർ താഴെ ചൊവ്വക്ക് സമീപം തെഴുക്കില പീടികയിൽ നിയന്ത്രണം തെറ്റി പാഞ്ഞു കയറിയ ഗ്യാസ് ടാങ്കർ സമീപത്ത് നിർത്തിയിട്ട ബൈക്കിൽ ഇടിച്ച്ബൈക്ക് യാത്രക്കാരൻ മരിച്ചു.

ശനിയാഴ്ച രാത്രി 11.30 നാണ് അപകടം. അപകടത്തിൽ നിയന്ത്രണം തെറ്റിയ ഗ്യാസ് ടാങ്കർ ബൈക്ക് ഇടിച്ച് തെറിപ്പിച്ച് സമീപത്തെ മിൽമ ബുത്തിലും ഇടിച്ചാണ് നിന്നത്.

ലോറിക്ക് ഇടയിൽ കൂടുങ്ങിയ ബൈക്ക് യാത്രക്കാരനെ അഗ്നി രക്ഷാ സേനയും കണ്ണൂർ ടൗൺ പൊലീസും ചേർന്ന് പുറത്തേക്ക് എടുത്ത് ഉടൻ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

മൃതദേഹം ജില്ല ആശുപത്രി മോർച്ചറി യിൽ. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39005/the-gas-tanker-and-the-bike-collided)