---
title: "ഇൻസുലേറ്റഡ് ഐസ് ബോക്സ്; അപേക്ഷ ക്ഷണിച്ചു"
english_title: "Kannur District Panchayat Insulated Ice Box Scheme Applications Invited Fish Farmers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390136/"
published_at: "2026-11-04T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeab1fa081db_360_F_465413847_fJYvCoB21njhMmtZhPhAkobzQspfeYvv.jpg"
keywords: ["Kannur", "Ice Box Scheme", "Fisherie"]
---

# ഇൻസുലേറ്റഡ് ഐസ് ബോക്സ്; അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ**: ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന 660 ലിറ്റർ ഇൻസുലേറ്റഡ് ഐസ് ബോക്സ് പദ്ധതിക്ക് ചെമ്മീൻ കൃഷി ചെയ്യുന്ന മത്സ്യ കർഷക ഗ്രൂപ്പുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

## Article Content

**കണ്ണൂർ**: ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന 660 ലിറ്റർ ഇൻസുലേറ്റഡ് ഐസ് ബോക്സ് പദ്ധതിക്ക് ചെമ്മീൻ കൃഷി ചെയ്യുന്ന മത്സ്യ കർഷക ഗ്രൂപ്പുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

യൂണിറ്റ് കോസ്റ്റ് 20889 രൂപയിൽ, ജനറൽ വിഭാഗത്തിന് 40% വും, പട്ടികജാതി വിഭാഗത്തിന് 75% വും, പട്ടിക വർഗ വിഭാഗത്തിന് 100% വും സബ്സിഡി അനുവദിക്കും. കുറഞ്ഞത് രണ്ടു പേരടങ്ങുന്ന ഗ്രൂപ്പിൽ ഒരംഗത്തിന് ഒരു യൂണിറ്റ് എന്ന നിലയിൽ പരമാവധി നാല് യൂണിറ്റ് വരെ അനുവദിക്കും.

പൂരിപ്പിച്ച അപേക്ഷകൾ നവംബർ 20 നകം തലശ്ശേരി / മാടായി / അഴീക്കോട് / കണ്ണൂർ മത്സ്യഭവനുകളിൽ സമർപ്പിക്കണം. ഫോൺ: 0497-2731081.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390136/)