---
title: "മുഖ്യമന്ത്രി പിണറായി വിജയന്‍ തുടർ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് യാത്ര തിരിച്ചു"
english_title: "Chief Minister Pinarayi Vijayan returned to the United States for further treatment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39017/chief-minister-pinarayi-vijayan-returned-to-the-united-states-for-further-treatment"
published_at: "2022-04-24T08:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6264bb82589f1_images (4).jpeg"
keywords: []
---

# മുഖ്യമന്ത്രി പിണറായി വിജയന്‍ തുടർ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് യാത്ര തിരിച്ചു

> **Lead Summary:** തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് യാത്ര തിരിച്ചു.

## Article Content

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് യാത്ര തിരിച്ചു.

ഞായറാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹം പുറപ്പെട്ടത്. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ മയോ ക്ലി​​​നി​​​ക്കി​​​ല്‍ ചി​​​കി​​​ത്സ​​​യ്ക്കും പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍​​​ക്കു​​​മാ​​​യാണ് മു​​​ഖ്യ​​​മ​​​ന്ത്രിയുടെ യാത്ര.

ഭാ​​​ര്യ ക​​​മ​​​ല, പേ​​​ഴ്സ​​​ണ​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ് വി എം സു​​​നീ​​​ഷ് എ​​​ന്നി​​​വ​​​ര്‍ മുഖ്യമന്ത്രിക്കൊപ്പം ഉ​​​ണ്ട്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​സാ​​​ന്നി​​​ധ്യ​​​ത്തി​​​ല്‍ മ​​​റ്റാ​​​ര്‍​​​ക്കും ചു​​​മ​​​ത​​​ല ന​​​ല്‍​​​കി​​​യി​​​ട്ടി​​​ല്ല. മന്ത്രിസഭാ യോ​ഗത്തില്‍ ഉള്‍പ്പെടെ ഓണ്‍ലൈനായി മുഖ്യമന്ത്രി പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഏപ്രില്‍ 27നാണ് അടുത്ത മന്ത്രിസഭാ യോഗം.

18 ദിവസം നീളുന്ന യാത്രയ്ക്ക് ശേഷം മെ​​​യ് പ​​​ത്തി​​​നോ പ​​​തി​​​നൊ​​​ന്നി​​​നോ മ​​​ട​​​ങ്ങിയെ​​​ത്തി​​​യേ​​​ക്കും. ഈ കഴിഞ്ഞ ജനുവരിയിലും അദ്ദേഹം അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39017/chief-minister-pinarayi-vijayan-returned-to-the-united-states-for-further-treatment)