---
title: "28-ാമത് ഓൾ കേരള ഭാരതീയ വിദ്യാഭവൻ കൾച്ചറൽ ഫെസ്റ്റ് 2026–2027"
english_title: "28th All Kerala Bharatiya Vidya Bhavan Cultural Fest 2026-2027 Twenty Eighth All Kerala Bharatiya Vidya Bhavan Cultural"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390194/28th-all-kerala-bharatiya-vidya-bhavan-cultural-fest-2026-2027-kannur-kakkad-nov-7-suresh-babu-elayavoor-shivapriya-suresh"
published_at: "2026-11-04T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeafae6dec26_1000244093.jpg"
keywords: ["28th All Kerala Bharatiya Vidya Bhavan", "Kannur Kakkad Campus"]
---

# 28-ാമത് ഓൾ കേരള ഭാരതീയ വിദ്യാഭവൻ കൾച്ചറൽ ഫെസ്റ്റ് 2026–2027

> **Lead Summary:** **കണ്ണൂർ : **28-ാമത് ഓൾ കേരള ഭാരതീയ വിദ്യാഭവൻ കൾച്ചറൽ ഫെസ്റ്റ് 2026–2027ഇരുപത്തിയെട്ടാമത് ഓൾ കേരള ഭാരതീയ വിദ്യാഭവൻ കൾച്ചറൽ ഫെസ്റ്റ് 2026 (കാറ്റഗറി 5), കണ്ണൂർ കക്കാട് ഭാരതീയ വിദ്യാഭവൻ ക്യാമ്പസിൽ വെച്ച് 2026 നവംബർ ഏഴാം തീയതി ശനിയാഴ്ച നടക്കും.

## Article Content

**കണ്ണൂർ : **28-ാമത് ഓൾ കേരള ഭാരതീയ വിദ്യാഭവൻ കൾച്ചറൽ ഫെസ്റ്റ് 2026–2027ഇരുപത്തിയെട്ടാമത് ഓൾ കേരള ഭാരതീയ വിദ്യാഭവൻ കൾച്ചറൽ ഫെസ്റ്റ് 2026 (കാറ്റഗറി 5), കണ്ണൂർ കക്കാട് ഭാരതീയ വിദ്യാഭവൻ ക്യാമ്പസിൽ വെച്ച് 2026 നവംബർ ഏഴാം തീയതി ശനിയാഴ്ച നടക്കും.

കേരളത്തിലെ വിവിധ ജില്ലകളിലെ ഭാരതീയ വിദ്യാഭവൻ സ്കൂളുകളെ പ്രതിനിധീകരിച്ച് 600-ൽ പരം കുട്ടികൾ ഇപ്രാവശ്യമെന്നോണം കലാമത്സരങ്ങളിൽ മാറ്റുരയ്ക്കും.

കേരള ഫോക്ക് ലോർ അക്കാദമി ചെയർമാൻ ശ്രീ സുരേഷ് ബാബു എളയാവൂർ രാവിലെ 8.30ന് പരിപാടി ഉദ്ഘാടനം ചെയ്യും. ഏഷ്യാനെറ്റിന്റെ സ്റ്റാർ സിംഗർ സീസൺ 10 വിജയി കുമാരി ശിവപ്രിയ സുരേഷ് ചടങ്ങിൽ മുഖ്യ അതിഥി ആയിരിക്കും.

വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ കേരള ഫോക്ക് ലോർ അക്കാദമി മുൻ ചെയർമാൻ ശ്രീ എ.വി. അജയകുമാർ സമ്മാനദാനം നിർവഹിക്കും.

ഭാരതീയ വിദ്യാഭവൻ കണ്ണൂർ കേന്ദ്ര ചെയർമാൻ  പി. സുധാകരൻ, സെക്രട്ടറി  നവീൻ ലക്ഷ്മണൻ, പ്രിൻസിപ്പൽ  ഗീതാഞ്ജലി സുനിൽ, ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്ര ഡയറക്ടർ  രാമൻകുട്ടി, കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ  ഷബീർ കുഞ്ഞിപ്പള്ളി, വൈസ് പ്രിൻസിപ്പൽ  ഗീത രാമൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.

വാർത്താ സമ്മേളനത്തിൽഗീതാഞ്ജലി സുനിൽ – ജനറൽ കൺവീനർ, (പ്രിൻസിപ്പൽ, ഭാരതീയ വിദ്യാഭവൻ, കണ്ണൂർ.)ശ്രീജിത്ത്‌ പി. (– പ്രോഗ്രാം കൺവീനർ).ദിവ്യ കെ.പി. –( പ്രോഗ്രാം കൺവീനർ.)ഭാർഗവി എ. –( മീഡിയ ഇൻ ചാർജ്.) എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390194/28th-all-kerala-bharatiya-vidya-bhavan-cultural-fest-2026-2027-kannur-kakkad-nov-7-suresh-babu-elayavoor-shivapriya-suresh)