---
title: "പൊതുജനങ്ങള്‍ക്ക് കോവിഡാനന്തര ചികിത്സയ്ക്ക് പണം ഈടാക്കുന്നതിൽ അതൃ്തി പ്രകടിപ്പിച്ച്‌ ഹൈക്കോടതി"
english_title: "covid 19 treatment hc "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/3902/covid-19-treatment-hc"
published_at: "2021-10-07T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615e81b06e5b7_pinarayi-high-court-1.jpg"
keywords: []
---

# പൊതുജനങ്ങള്‍ക്ക് കോവിഡാനന്തര ചികിത്സയ്ക്ക് പണം ഈടാക്കുന്നതിൽ അതൃ്തി പ്രകടിപ്പിച്ച്‌ ഹൈക്കോടതി

> **Lead Summary:** പൊതുജനങ്ങള്‍ക്ക് കോവിഡാനന്തര ചികിത്സയ്ക്ക് പണം ഈടാക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച്‌ ഹൈക്കോടതി. രോഗം ബാധിച്ച സമയത്തേക്കാള്‍ കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നത് കൊവിഡ് നെഗറ്റീവായതിനു ശേഷമാണെന്നും ഒരു മാസത്തെ തുടര്‍ ചികിത്സ സൗജന്യമായി നല്‍കിക്കൂടേയെന്നും സര്‍ക്കാരിനോട് കോടതി ചോദിച്ചു.

## Article Content

പൊതുജനങ്ങള്‍ക്ക് കോവിഡാനന്തര ചികിത്സയ്ക്ക് പണം ഈടാക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച്‌ ഹൈക്കോടതി. രോഗം ബാധിച്ച സമയത്തേക്കാള്‍ കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നത് കൊവിഡ് നെഗറ്റീവായതിനു ശേഷമാണെന്നും ഒരു മാസത്തെ തുടര്‍ ചികിത്സ സൗജന്യമായി നല്‍കിക്കൂടേയെന്നും സര്‍ക്കാരിനോട് കോടതി ചോദിച്ചു.

ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ളവരെല്ലാം കോടീശ്വരന്മാരല്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. കോവിഡിന് ശേഷമുള്ള ചികിത്സയ്ക്കായി ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവരില്‍ നിന്നും ചെറിയ തുക മാത്രമാണ് ഈടാക്കുന്നതെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍ ദാരിദ്യ രേഖയ്ക്ക് മുകളിലുള്ളവരെല്ലാം കോടീശ്വരന്മാരല്ലെന്നും, കൊറോണ നെഗറ്റീവായതിനു ശേഷമുള്ള ഒരു മാസത്തെ തുടര്‍ ചികിത്സയെങ്കിലും സൗജന്യമാക്കിക്കൂടെയെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍ക്കാരിനോട് ചോദിച്ചു.

കൊവിഡ് ചികിത്സാ നിരക്ക് ഏകീകരിച്ചതിനെതിരായ സ്വകാര്യ ആശുപത്രികളുടെ പുന:പരിശോധനാ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോവിഡാനന്തര ചികിത്സയ്ക്ക് എ. പി. എല്‍ വിഭാഗത്തില്‍ നിന്നും പണം ഈടാക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ ഹൈക്കോടതി ഇടപെട്ടത്.

27000 രൂപ മാസശമ്ബളമുള്ള ഒരാളില്‍ നിന്ന് പ്രതിദിന മുറിവാടക 700 രൂപ ഈടാക്കുകയാണെങ്കില്‍ പിന്നീട് ഇയാള്‍ ഭക്ഷണം കഴിക്കാനായി എന്തുചെയ്യുമെന്നും കോടതി ചോദിച്ചു. കൊറോണ ബാധിച്ച സമയത്തേക്കാള്‍ രോഗം ഭേദമായതിനു ശേഷമാകും ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുക. കോവിഡ് നെഗറ്റീവായി ഒരു മാസം വരെയുള്ള മരണം കോവിഡ് മരണമായി കണക്കാക്കുന്നുണ്ട്. സമാന പരിഗണന കൊറോണാനന്തര ചികില്‍സയ്ക്കും ലഭിക്കേണ്ടതല്ലെയെന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജി വീണ്ടും പരിഗണിക്കാനായി മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/3902/covid-19-treatment-hc)