---
title: "കർഷകർക്കൊപ്പം പാടത്തിറങ്ങി വിത്ത് വിതച്ച് കൃഷി ഓഫീസറും വാർഡ് മെമ്പറും; മാതൃകയായി കണിച്ചാർ"
english_title: "Farmers Along Field Sowing Seed Agriculture Officer Ward Member Model Kanichar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390207/kanichar-attachery-padasekharam-seed-sowing-festival-agriculture-officer-arun-jose-ward-member-vinoy-george-model"
published_at: "2026-11-04T16:17:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeb0d6ff1e8c_1000244128.jpg"
keywords: ["Padasekharam", "Seed Sowing Festival", "Agriculture Officer Arun Jose"]
---

# കർഷകർക്കൊപ്പം പാടത്തിറങ്ങി വിത്ത് വിതച്ച് കൃഷി ഓഫീസറും വാർഡ് മെമ്പറും; മാതൃകയായി കണിച്ചാർ

> **Lead Summary:** **കണിച്ചാർ: **കർഷകർക്ക് ആവേശം പകർന്ന് കണിച്ചാർ ഗ്രാമപഞ്ചായത്തിലെ ആറ്റാംചേരി പാടശേഖരത്തിൽ കൃഷി ഓഫീസറും വാർഡ് മെമ്പറും കർഷകർക്കൊപ്പം പാടത്തിറങ്ങി നെൽവിത്ത് വിതച്ചു.

## Article Content

**കണിച്ചാർ: **കർഷകർക്ക് ആവേശം പകർന്ന് കണിച്ചാർ ഗ്രാമപഞ്ചായത്തിലെ ആറ്റാംചേരി പാടശേഖരത്തിൽ കൃഷി ഓഫീസറും വാർഡ് മെമ്പറും കർഷകർക്കൊപ്പം പാടത്തിറങ്ങി നെൽവിത്ത് വിതച്ചു.

കണിച്ചാർ പഞ്ചായത്തിലെ പ്രധാന നെൽകൃഷി മേഖലയായ ആറ്റാംചേരി പാടശേഖരത്തിൽ നടന്ന വിത്തിടീൽ ഉത്സവത്തിലാണ് കൃഷി ഓഫീസർ അരുൺ ജോസും കണിച്ചാർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വാർഡ് മെമ്പറുമായ വിനോയ് ജോർജും കർഷകർക്കൊപ്പം ചേർന്ന് നാടൻ വേഷത്തിൽ വിത്ത് വിതച്ചത്.

വിത്തിടീൽ ഉത്സവത്തിന് ആശംസകൾ അറിയിക്കാനെത്തിയ ഇരുവരും കർഷകർക്കൊപ്പം പാടത്തിറങ്ങി വിത്ത് വിതച്ചത് കാർഷിക മേഖലയോടുള്ള പ്രതിബദ്ധതയുടെ മാതൃകയായി.

കണിച്ചാർ കൃഷിഭവനും പഞ്ചായത്ത് ഭരണസമിതിയും കാർഷിക മേഖലയ്ക്ക് പ്രത്യേക പ്രാധാന്യം നൽകിക്കൊണ്ടാണ് വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. കർഷകർക്ക് കൃഷിഭവന്റെയും പഞ്ചായത്ത് ഭരണസമിതിയുടെയും പൂർണ പിന്തുണ ഉറപ്പാക്കുമെന്ന് കൃഷി ഓഫീസറും ഭരണസമിതി പ്രതിനിധികളും വ്യക്തമാക്കി.

വിത്തിടീൽ ഉത്സവത്തിന്റെ ഉദ്ഘാടനം കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യ പോൾ നിർവഹിച്ചു. കർഷകരെ ചേർത്തുപിടിച്ചുള്ള ഇത്തരം പ്രവർത്തനങ്ങൾ കാർഷിക മേഖലയ്ക്ക് കൂടുതൽ ഉണർവും പ്രചോദനവും നൽകുമെന്ന് ചടങ്ങിൽ അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390207/kanichar-attachery-padasekharam-seed-sowing-festival-agriculture-officer-arun-jose-ward-member-vinoy-george-model)