---
title: "മകളെ പ്രണയിച്ചതിന് മലയാളി യുവാവിനെ അടിച്ചുകൊന്നു; പിതാവ് അറസ്റ്റിൽ"
english_title: "Bengaluru Malayali Youth Kiran Beaten To Death Love Affair Father Arrested Yelahanka"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390270/bengaluru-malayali-youth-kiran-beaten-to-death-love-affair-father-arrested-yelahanka"
published_at: "2026-11-05T08:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aebf1f55f31e_1000380409.jpg"
keywords: ["Bengaluru", "Murder", "Palakkad"]
---

# മകളെ പ്രണയിച്ചതിന് മലയാളി യുവാവിനെ അടിച്ചുകൊന്നു; പിതാവ് അറസ്റ്റിൽ

> **Lead Summary:** **ബെംഗളൂരു**: മകളെ പ്രണയിച്ചതിന് കർണാടക ബെംഗളൂരുവിൽ മലയാളി യുവാവിനെ അടിച്ചു കൊലപ്പെടുത്തി. പാലക്കാട് തിരുവേഗപ്പുറ സ്വദേശി കിരൺ ആണ് കൊല്ലപ്പെട്ടത്. കേസിൽ കിരണിന്റെ പെൺസുഹൃത്തിന്റെ പിതാവ്, തമിഴ്നാട് സ്വദേശി ആനന്ദിനെ യലഹങ്ക പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**ബെംഗളൂരു**: മകളെ പ്രണയിച്ചതിന് കർണാടക ബെംഗളൂരുവിൽ മലയാളി യുവാവിനെ അടിച്ചു കൊലപ്പെടുത്തി. പാലക്കാട് തിരുവേഗപ്പുറ സ്വദേശി കിരൺ ആണ് കൊല്ലപ്പെട്ടത്. കേസിൽ കിരണിന്റെ പെൺസുഹൃത്തിന്റെ പിതാവ്, തമിഴ്നാട് സ്വദേശി ആനന്ദിനെ യലഹങ്ക പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ വൈകീട്ട്, ബംഗളൂരു യലഹങ്കയിലാണ് സംഭവം. ആനന്ദിന്റെ മകൾ പത്തൊൻപതുകാരിയും കിരണും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇന്നലെ, മകൾക്കൊപ്പം കിരണിനെ കണ്ട ആനന്ദ് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാത്രി പന്ത്രണ്ടരയോടെയാണ് പാലക്കാടുള്ള ബന്ധുക്കൾ കിരൺ കൊല്ലപ്പെട്ട വിവരം അറിഞ്ഞത്.

കിരണിന്റെ ബന്ധുക്കൾ ബംഗളൂരുവിൽ എത്തിയിട്ടുണ്ട്. തമിഴ്നാട് സ്വദേശിയായ ആനന്ദ്, യലഹങ്കയിൽ സ്വീറ്റ് കോൺ തയ്യാറാക്കുന്ന മെഷീൻ നിർമ്മാണ കമ്പനി നടത്തുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തീകരിച്ച്, കിരണിന്റെ മൃതദേഹം പാലക്കാടേയ്ക്ക് കൊണ്ടുപോകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390270/bengaluru-malayali-youth-kiran-beaten-to-death-love-affair-father-arrested-yelahanka)