---
title: "സൗത്ത് ഉപജില്ലാ കേരള സ്കൂൾ കലോത്സവം: ഗതാഗത നിയന്ത്രണം കർശനമാക്കും"
english_title: "Thalassery South Sub District School Kalolsavam Traffic Control Parking Restrictions"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390308/thalassery-south-sub-district-school-kalolsavam-traffic-control-parking-restrictions"
published_at: "2026-11-05T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aec2a7d01d90_1000380925.jpg"
keywords: ["Thalassery", "Kalolsavam", "Traffic"]
---

# സൗത്ത് ഉപജില്ലാ കേരള സ്കൂൾ കലോത്സവം: ഗതാഗത നിയന്ത്രണം കർശനമാക്കും

> **Lead Summary:** തലശ്ശേരി: വെള്ളി മുതൽ ബുധനാഴ്ച വരെ നഗരത്തിലെ 5 സ്കൂളുകളിലായി അരങ്ങേറുന്ന തലശ്ശേരി സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാനെത്തുന്ന വിദ്യാർത്ഥികൾ, അദ്ധ്യാപകർ, ഒഫീഷ്യലുകൾ, അനുഗമിക്കാനെത്തുന്നവർക്കുമായി വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയാക്കിയിട്ടുള്ളത്.

## Article Content

തലശ്ശേരി: വെള്ളി മുതൽ ബുധനാഴ്ച വരെ നഗരത്തിലെ 5 സ്കൂളുകളിലായി അരങ്ങേറുന്ന തലശ്ശേരി സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാനെത്തുന്ന വിദ്യാർത്ഥികൾ, അദ്ധ്യാപകർ, ഒഫീഷ്യലുകൾ, അനുഗമിക്കാനെത്തുന്നവർക്കുമായി വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയാക്കിയിട്ടുള്ളത്.

കലോത്സവത്തോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത നിയന്ത്രണവും കർശനമാക്കും. സെന്റ് ജോസഫ് ഹയർ സെക്കന്ററിക്ക് മുൻവശമുള്ള കോട്ടമൈതാനത്ത് മറ്റ് വാഹനങ്ങൾക്ക് പാർക്കിംഗ് അനുമതി ഇല്ല. പ്രത്യേക പാസ് അനുമതിയുള്ള വാഹനങ്ങളെ മാത്രമേ കോട്ടമൈതാനത്തേക്ക് കടത്തിവിടുകയുള്ളൂ. ഇവിടേക്കുള്ള റോഡിലും ഗതാഗത നിയന്ത്രണമുണ്ടാവും. വാഹനങ്ങൾ ആസാദ് റോഡ് വഴി പ്രവേശിച്ച് രജിസ്ട്രാർ ഓഫിസിന് മുൻപിലുള്ള റോഡിലൂടെ മാത്രം വൺവേയായി പോവണം.

തിങ്കൾ മുതൽ ബുധനാഴ്ച വരെയാണ് സ്റ്റേജ് ഇന മത്സരങ്ങൾ നടക്കുന്നത്. തിങ്കളാഴ്ച രാവിലെ കാരായി രാജൻ എം.എൽ.എ. കലോത്സവ പരിപാടി ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390308/thalassery-south-sub-district-school-kalolsavam-traffic-control-parking-restrictions)