---
title: "ചേരാനെല്ലൂർ വാഹനാപകട കേസ്: അപകടമുണ്ടാക്കിയ പതിനേഴുകാരൻ്റെ പിതാവായ ജഡ്ജിക്ക് മുൻകൂർ ജാമ്യം"
english_title: "Ernakulam Cheranellur Accident Case Accident Caused Seventeen Year Old Father Judge Anticipatory Bail High Court"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390330/ernakulam-cheranellur-accident-case-seventeen-year-old-father-judge-anticipatory-bail-high-court-sessions-court"
published_at: "2026-11-05T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aec3f238e59b_1000244384.jpg"
keywords: ["Cheranellur Accident Case", "Anticipatory Bail", "Juvenile Justice Board"]
---

# ചേരാനെല്ലൂർ വാഹനാപകട കേസ്: അപകടമുണ്ടാക്കിയ പതിനേഴുകാരൻ്റെ പിതാവായ ജഡ്ജിക്ക് മുൻകൂർ ജാമ്യം

> **Lead Summary:** **എറണാകുളം: **ചേരാനെല്ലൂർ വാഹനാപകട കേസിൽ അപകടമുണ്ടാക്കിയ പതിനേഴുകാരൻ്റെ പിതാവായ ജഡ്ജിക്ക് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. അതേസമയം പതിനേഴുകാരൻ്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ്റെ ഹർജി പരിഗണിച്ച എറണാകുളം അഡീഷണൽ സെഷൻസ് കോടതി പ്രോസിക്യൂഷനോട് ഒരുകൂട്ടം ചോദ്യങ്ങൾ ഉയർത്തി.

## Article Content

**എറണാകുളം: **ചേരാനെല്ലൂർ വാഹനാപകട കേസിൽ അപകടമുണ്ടാക്കിയ പതിനേഴുകാരൻ്റെ പിതാവായ ജഡ്ജിക്ക് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. അതേസമയം പതിനേഴുകാരൻ്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ്റെ ഹർജി പരിഗണിച്ച എറണാകുളം അഡീഷണൽ സെഷൻസ് കോടതി പ്രോസിക്യൂഷനോട് ഒരുകൂട്ടം ചോദ്യങ്ങൾ ഉയർത്തി.

ജുവനൈൽ ജസ്റ്റിസ് ബോർഡിന് എതിരായ അപ്പീൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയതിനെ കോടതി വിമർശിച്ചു. സമാനമായ കേസിൽ, മനപ്പൂർവമല്ലാത്ത നരഹത്യ, മരണത്തിന് കാരണമായേക്കാവുന്ന അശ്രദ്ധ തുടങ്ങിയ വകുപ്പുകൾ നേരത്തെ ചുമത്തിയിട്ടുണ്ടോ എന്നും കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് ചോദിച്ചു. അത്തരം എഫ്ഐആറുകൾ ഉണ്ടെങ്കിൽ ഒരു മണിക്കൂർ സമയത്തിനകം ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു.

കേസില്‍ ജഡ്ജി തെളിവുനശിപ്പിച്ചെന്ന ആരോപണത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്‍ത്തി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ അടക്കം കൈമാറിയെന്നും അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും ഭദ്രകീര്‍ത്തി പറഞ്ഞു.

പതിനേഴുകാരന്‍ ഓടിച്ച് വാഹനമിടിച്ച് അപകടമുണ്ടായ ശേഷം പിതാവായ അഡീഷണല്‍ ജില്ലാ ജഡ്ജി സ്ഥലത്തെത്തി ഏറെ നേരം ചെലവഴിച്ചെന്ന് ആരോപണം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390330/ernakulam-cheranellur-accident-case-seventeen-year-old-father-judge-anticipatory-bail-high-court-sessions-court)