---
title: "അതിശക്തമായ ഇടിമിന്നൽ; അടക്കാത്തോട് മേഖലയിൽ വൈദ്യുത ഉപകരണങ്ങൾ വ്യാപകമായി കത്തിനശിച്ചു"
english_title: "Extremely Strong Lightning Thunder Adakathodu Region Electrical Devices Widely Burnt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390366/extremely-strong-lightning-adakathodu-region-electrical-devices-burnt-inverter-fan-computer-financial-loss"
published_at: "2026-11-05T17:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aec71454f814_1000244433.jpg"
keywords: ["Lightning Electrical Devices Burnt", "Financial Loss", "Thunder"]
---

# അതിശക്തമായ ഇടിമിന്നൽ; അടക്കാത്തോട് മേഖലയിൽ വൈദ്യുത ഉപകരണങ്ങൾ വ്യാപകമായി കത്തിനശിച്ചു

> **Lead Summary:** **അടക്കാത്തോട്: **ശക്തമായ ഇടിമിന്നലിൽ അടക്കാത്തോട് ടൗണിലും പരിസര പ്രദേശങ്ങളിലും വ്യാപക നാശനഷ്ടം. ഇൻവെർട്ടർ, ഫാൻ, കമ്പ്യൂട്ടർ, ബൾബുകൾ തുടങ്ങി നിരവധി വൈദ്യുത ഉപകരണങ്ങളാണ് കത്തിനശിച്ചത്. രണ്ട് തവണയുണ്ടായ അതിശക്തമായ ഇടിമുഴക്കത്തോടെയുള്ള മിന്നലിലാണ് വ്യാപാര സ്ഥാപനങ്ങളിലെയും വീടുകളിലെയും വൈദ്യുത ഉപകരണങ്ങൾക്ക് നാശനഷ്ടമുണ്ടായത്.

## Article Content

**അടക്കാത്തോട്: **ശക്തമായ ഇടിമിന്നലിൽ അടക്കാത്തോട് ടൗണിലും പരിസര പ്രദേശങ്ങളിലും വ്യാപക നാശനഷ്ടം. ഇൻവെർട്ടർ, ഫാൻ, കമ്പ്യൂട്ടർ, ബൾബുകൾ തുടങ്ങി നിരവധി വൈദ്യുത ഉപകരണങ്ങളാണ് കത്തിനശിച്ചത്. രണ്ട് തവണയുണ്ടായ അതിശക്തമായ ഇടിമുഴക്കത്തോടെയുള്ള മിന്നലിലാണ് വ്യാപാര സ്ഥാപനങ്ങളിലെയും വീടുകളിലെയും വൈദ്യുത ഉപകരണങ്ങൾക്ക് നാശനഷ്ടമുണ്ടായത്.

പെട്ടെന്നുണ്ടായ ശക്തമായ ഇടിമിന്നലിൽ വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തനരഹിതമാകുകയും പലതും പൂർണമായും കത്തിനശിക്കുകയും ചെയ്തു. ഇൻവെർട്ടറുകൾക്കും കമ്പ്യൂട്ടറുകൾക്കും ഫാനുകൾക്കും ഉൾപ്പെടെ വിലകൂടിയ ഉപകരണങ്ങൾ നഷ്ടപ്പെട്ടതോടെ നിരവധി കുടുംബങ്ങൾക്കും വ്യാപാരികൾക്കും വലിയ സാമ്പത്തിക ബാധ്യതയുണ്ടായി.

അടക്കാത്തോട് ടൗണിലും സമീപപ്രദേശങ്ങളിലും രണ്ട് തവണയാണ് ശക്തമായ ഇടിമിന്നലുണ്ടായത്. ഇടിമുഴക്കത്തിന്റെ ശക്തിക്കൊപ്പം വൈദ്യുത ലൈനുകളിലൂടെയുണ്ടായ ആഘാതമാണ് ഉപകരണങ്ങൾ കത്താൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390366/extremely-strong-lightning-adakathodu-region-electrical-devices-burnt-inverter-fan-computer-financial-loss)