---
title: "ചോറ്റാനിക്കരയിലെ 45കാരിയുടെ മരണം കൊലപാതകം; ഇരട്ട സഹോദരി അറസ്റ്റിൽ"
english_title: "Chottanikkara 45 Year Old woman Death Murder Twin Sister Sajitha Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390418/chottanikkara-45-year-old-woman-death-murder-twin-sister-sajitha-arrested"
published_at: "2026-11-06T06:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aed2d026912a_1000381937.jpg"
keywords: ["Chottanikkara", "Murder", "Savitha"]
---

# ചോറ്റാനിക്കരയിലെ 45കാരിയുടെ മരണം കൊലപാതകം; ഇരട്ട സഹോദരി അറസ്റ്റിൽ

> **Lead Summary:** **ചോറ്റാനിക്കര**: ചോറ്റാനിക്കരയിലെ 45കാരിയുടെ മരണം കൊലപാതകം. കണ്ണൂർ കൂടാളി തലമുണ്ട സ്വദേശിനി സവിതയുടെ മരണമാണ് കൊലപാതകമെന്ന് വ്യക്തമായത്. സംഭവത്തിൽ സവിതയുടെ ഇരട്ട സഹോദരി സജിതയെ അറസ്റ്റ് ചെയ്തു. കൊലപാതക വിവരം മറച്ചുവെച്ചതിന് സഹോദരൻ സുധീറിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**ചോറ്റാനിക്കര**: ചോറ്റാനിക്കരയിലെ 45കാരിയുടെ മരണം കൊലപാതകം. കണ്ണൂർ കൂടാളി തലമുണ്ട സ്വദേശിനി സവിതയുടെ മരണമാണ് കൊലപാതകമെന്ന് വ്യക്തമായത്. സംഭവത്തിൽ സവിതയുടെ ഇരട്ട സഹോദരി സജിതയെ അറസ്റ്റ് ചെയ്തു. കൊലപാതക വിവരം മറച്ചുവെച്ചതിന് സഹോദരൻ സുധീറിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

ചോറ്റാനിക്കര ക്ഷേത്രത്തിൽ ഭജന ഇരിക്കാൻ എത്തിയതായിരുന്നു സവിതയും സജിതയും. ബുധനാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുഴഞ്ഞുവീണുവെന്ന് പറഞ്ഞ് സവിതയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ മൃതദേഹത്തിൽ മർദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. ഇതോടെ പൊലീസിന് സംശയമായി.

വിശദമായ ചോദ്യം ചെയ്യലിൽ സജിത കുറ്റം സമ്മതിക്കുകയായിരുന്നു. സത്രത്തിലെ മുറിയിൽവെച്ചുണ്ടായ തർക്കത്തിന് പിന്നാലെ സവിതയെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് സജിത പൊലീസിനോട് പറഞ്ഞു. മുഖത്ത് ഇടിച്ചും ശ്വാസം മുട്ടിച്ചുമാണ് കൊല നടത്തിയതെന്നും സജിത മൊഴി നൽകി. തുടർന്ന് പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390418/chottanikkara-45-year-old-woman-death-murder-twin-sister-sajitha-arrested)