---
title: "എസ്‌സി പ്രമോട്ടർ നിയമനം: അപേക്ഷ ക്ഷണിച്ചു"
english_title: "SC Promoter Recruitment Application Invited Kannur SC Development Department"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390421/sc-promoter-recruitment-application-invited-kannur-sc-development-department"
published_at: "2026-11-06T07:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aed31b5c5d6e_360_F_465413847_fJYvCoB21njhMmtZhPhAkobzQspfeYvv.jpg"
keywords: ["SC Promoter", "Recruitment", "Kannur"]
---

# എസ്‌സി പ്രമോട്ടർ നിയമനം: അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂർ : പട്ടികജാതി വികസന വകുപ്പിന്റെ വിവിധ ബ്ലോക്ക് / നഗരസഭ / കോർപറേഷൻ പട്ടികജാതി വികസന ഓഫീസുകളിലേക്ക് എസ്.സി പ്രമോട്ടർമാരായി തെരഞ്ഞെടുക്കുന്നതിന് പട്ടികജാതിക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

## Article Content

കണ്ണൂർ : പട്ടികജാതി വികസന വകുപ്പിന്റെ വിവിധ ബ്ലോക്ക് / നഗരസഭ / കോർപറേഷൻ പട്ടികജാതി വികസന ഓഫീസുകളിലേക്ക് എസ്.സി പ്രമോട്ടർമാരായി തെരഞ്ഞെടുക്കുന്നതിന് പട്ടികജാതിക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

*യോഗ്യത:* പ്ലസ് ടു / തത്തുല്യം

*പ്രായപരിധി:* 18-45 വയസ്

ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയിൽ നിന്നുള്ള റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് നൽകണം.

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി *നവംബർ 12*.

വിശദവിവരത്തിന് ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടുക. ഫോൺ: 0497 2700596.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390421/sc-promoter-recruitment-application-invited-kannur-sc-development-department)