---
title: "കേളകത്ത് അങ്കണവാടി ബാലകലോത്സവം സംഘടിപ്പിക്കുന്നു"
english_title: "Kelakam Anganwadi Balakalolsavam November 14 Childrens Day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390439/kelakam-anganwadi-balakalolsavam-november-14-childrens-day"
published_at: "2026-11-06T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aed542a6b2cf_1000381702.jpg"
keywords: ["Kelakam", "Balakalolsavam", "Childrens Day"]
---

# കേളകത്ത് അങ്കണവാടി ബാലകലോത്സവം സംഘടിപ്പിക്കുന്നു

> **Lead Summary:** **കേളകം**: നവംബർ 14 ശിശുദിനത്തോടനുബന്ധിച്ച് കേളകം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് വികസനസമിതിയുടെയും അങ്കണവാടിയുടെയും ആഭിമുഖ്യത്തിൽ 'ബാലകലോത്സവം' സംഘടിപ്പിക്കുന്നു.

## Article Content

**കേളകം**: നവംബർ 14 ശിശുദിനത്തോടനുബന്ധിച്ച് കേളകം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് വികസനസമിതിയുടെയും അങ്കണവാടിയുടെയും ആഭിമുഖ്യത്തിൽ 'ബാലകലോത്സവം' സംഘടിപ്പിക്കുന്നു.

2026 നവംബർ 14 ശനിയാഴ്ച രാവിലെ 10 മണി മുതൽ വളയംചാൽ പുഴയോരം റിസോർട്ടിലാണ് പരിപാടികൾ നടക്കുന്നത്. കുമാരി നവ്യ സുരേഷ് (മെമ്പർ, കണ്ണൂർ ജില്ലാ പഞ്ചായത്ത്) ഉദ്ഘാടനം നിർവഹിക്കും.

കെ. കെ. റിനീഷ് (വാർഡ് മെമ്പർ) അധ്യക്ഷത വഹിക്കും. സമ്മാന വിതരണം  അബ്ദുൾ സലാം പി. എ. (ചെയർമാൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി) നിർവഹിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390439/kelakam-anganwadi-balakalolsavam-november-14-childrens-day)