---
title: "നവംബർ 12ന് ഓട്ടോ-ടാക്സി പണിമുടക്ക്"
english_title: "Auto Taxi Strike November 12 Kerala Fare Hike Demand"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390445/auto-taxi-strike-november-12-kerala-fare-hike-demand"
published_at: "2026-11-06T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aed5ce898e11_1000382371.jpg"
keywords: ["Auto Taxi Strike", "Kerala", "Palakkad"]
---

# നവംബർ 12ന് ഓട്ടോ-ടാക്സി പണിമുടക്ക്

> **Lead Summary:** **തിരുവനന്തപുരം** : ഓട്ടോ-ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ട്രേഡ് യൂണിയനുകൾ സർക്കാരിന് നിവേദനം നൽകിയിട്ടും ചർച്ചയ്ക്ക് തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഓട്ടോ-ടാക്സി തൊഴിലാളികൾ പണിമുടക്കുന്നു.

## Article Content

**തിരുവനന്തപുരം** : ഓട്ടോ-ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ട്രേഡ് യൂണിയനുകൾ സർക്കാരിന് നിവേദനം നൽകിയിട്ടും ചർച്ചയ്ക്ക് തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഓട്ടോ-ടാക്സി തൊഴിലാളികൾ പണിമുടക്കുന്നു.

നവംബർ 12ന് രാത്രി 12 മണി മുതൽ നവംബർ 12 രാത്രി 12 മണി വരെ 24 മണിക്കൂറാണ് പണിമുടക്ക്. പാലക്കാട് ചേർന്ന വിവിധ മോട്ടോർ തൊഴിലാളി സംഘടനകളുടെ യോഗത്തിലാണ് പണിമുടക്ക് വിജയിപ്പിക്കാൻ തീരുമാനമായത്.

ബിഎംഎസ് യൂണിയൻ ജില്ലാ സെക്രട്ടറി വി ശിവദാസൻ അധ്യക്ഷത വഹിച്ച യോഗം സിഐടിയു ജില്ലാ സെക്രട്ടറി എ വി സുരേഷ് ഉദ്ഘാടനം ചെയ്തു. എഐടിയുസി സംസ്ഥാന സെക്രട്ടറി കെ സി ജയപാലൻ സംയുക്ത സമരസമിതിയുടെ സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ചു. അഷറഫ് പറക്കുന്നം (എസ്ടിയു), എം ലെനിൻ (എച്ച്എംഎസ്), അബ്ദുൾ സുക്കൂർ, അഡ്വ: ജിഞ്ചു ജോസ് (സിഐടിയു), ഇല്യാസ് കാവൽപ്പാട് (എസ്ഡിടിയു), പ്രേമകുമാർ (എഐടിയുസി), ആർ സുരേഷ് (കെടിയുസി-എം) തുടങ്ങിയ വിവിധ സംഘടനാ ഭാരവാഹികൾ സംസാരിച്ചു.

പണിമുടക്കുന്ന തൊഴിലാളികൾ അന്നേ ദിവസം രാവിലെ അഞ്ച് വിളക്ക് പരിസരത്ത് നിന്ന് കലക്ടറേറ്റിലേക്ക് മാർച്ച് നടത്തും. പണിമുടക്കിലും തുടർന്ന് നടക്കുന്ന കലക്ടറേറ്റ് മാർച്ചിലും മുഴുവൻ തൊഴിലാളികളും അണിനിരക്കണമെന്ന് സംഘടനാ നേതാക്കൾ ആഹ്വാനം ചെയ്തു. ഇനിയും വിഷയം പരിഹരിച്ചില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കിലേക്ക് പോകുമെന്നും സംയുക്ത സമരസമിതി നേതാക്കൾ മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390445/auto-taxi-strike-november-12-kerala-fare-hike-demand)