---
title: "ഡോക്ടറെ മർദിച്ചതിൽ ആസൂത്രണം നടി അതുല്യ ചന്ദ്രയുടേതെന്ന് പൊലീസ്; ആവശ്യപ്പെട്ടത് 6 കോടി"
english_title: "Kochi Doctor Assault Planning Actress Atulya Chandran Police 6 Crore Demand"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390451/kochi-doctor-assault-planning-actress-atulya-chandran-police-6-crore-demand"
published_at: "2026-11-06T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aed6295064e0_1000381570.jpg"
keywords: ["Kochi", "Doctor Assault", "Atulya Chandran"]
---

# ഡോക്ടറെ മർദിച്ചതിൽ ആസൂത്രണം നടി അതുല്യ ചന്ദ്രയുടേതെന്ന് പൊലീസ്; ആവശ്യപ്പെട്ടത് 6 കോടി

> **Lead Summary:** **കൊച്ചി**: ചലച്ചിത്ര പ്രവർത്തകർ യുവ ഡോക്ടറെ മർദിച്ചതിൽ ആസൂത്രണം നടി അതുല്യ ചന്ദ്രയുടേതെന്ന് പൊലീസ്. അതുല്യയുടെ ബന്ധുവുമായുള്ള ഡോക്ടറുടെ സൗഹൃദമാണ് തർക്കത്തിന് കാരണം. തർക്കം ഒതുക്കി തീർക്കാൻ അതുല്യയും ബിപിൻ പെരുമ്പള്ളിയും ഡോക്ടറോട് പണം ആവശ്യപ്പെട്ടെന്നും പൊലീസ് പറയുന്നു.

## Article Content

**കൊച്ചി**: ചലച്ചിത്ര പ്രവർത്തകർ യുവ ഡോക്ടറെ മർദിച്ചതിൽ ആസൂത്രണം നടി അതുല്യ ചന്ദ്രയുടേതെന്ന് പൊലീസ്. അതുല്യയുടെ ബന്ധുവുമായുള്ള ഡോക്ടറുടെ സൗഹൃദമാണ് തർക്കത്തിന് കാരണം. തർക്കം ഒതുക്കി തീർക്കാൻ അതുല്യയും ബിപിൻ പെരുമ്പള്ളിയും ഡോക്ടറോട് പണം ആവശ്യപ്പെട്ടെന്നും പൊലീസ് പറയുന്നു.

ആറ് കോടി രൂപയാണ് ആവശ്യപ്പെട്ടത്. അത്രയും നൽകാനാകില്ലെന്ന് ഡോക്ടർ മറുപടി നൽകി. ഇതോടെ, സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും പുറത്തുവിടുമെന്ന് സംഘം ഭീഷണിപ്പെടുത്തി. ഡോക്ടർ വഴങ്ങാതെ വന്നതോടെയായിരുന്നു മർദനം.

അതേസമയം, നടന്നത് ഹണി ട്രാപ്പാണോ എന്നതിലും പൊലീസ് വിശദമായ അന്വേഷണം നടത്തും. പൊലീസ് അതുല്യയുടെ ബന്ധുവിന്റെ മൊഴിയെടുക്കും. നടൻ ബിപിൻ പെരുമ്പള്ളിയുടെ ഡ്രൈവർക്ക് ക്രിമിനൽ പശ്ചാത്തലമെന്നും കണ്ടെത്തിയിട്ടുണ്ട്.

എൻഡിപിഎസ്, അടിപിടി അടക്കം എട്ടോളം കേസുകളിൽ പ്രതിയാണ് വിഷ്ണു. കവർന്ന മൊബൈൽ ഫോണുകൾ ഒളിവിലുള്ള പ്രതിയായ ജിം ട്രെയിനറുടെ പക്കലെന്നും വിവരമുണ്ട്. കേസിൽ കൂടുതൽ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. നിലവിൽ അറസ്റ്റിലുള്ള അതുല്യ ചന്ദ്രനും ബിബിനും പുറമേ, മർദനത്തിൽ നേരിട്ട് പങ്കെടുത്ത ആളുകളെ കടവന്ത്ര പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് അതുല്യയുടെ അമ്മയുടെ സഹോദരിയുടെ വിശദമായ മൊഴിയെടുക്കാനാണ് പൊലീസിന്റെ നീക്കം. ഇവരിൽ നിന്ന് ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പൊലീസ് നീങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390451/kochi-doctor-assault-planning-actress-atulya-chandran-police-6-crore-demand)