---
title: "കേളകം കുണ്ടേരി വാർഡിൽ 'AI സാക്ഷരത യജ്ഞം' സംഘടിപ്പിക്കുന്നു; ഉദ്ഘാടനം നവംബർ 8-ന്"
english_title: "Kelakam Kundheri Ward AI Literacy Yajnam November 8"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390452/"
published_at: "2026-11-06T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aed654468e5e_1000382441.jpg"
keywords: ["Kelakam", "AI Saksharatha", "Kundheri"]
---

# കേളകം കുണ്ടേരി വാർഡിൽ 'AI സാക്ഷരത യജ്ഞം' സംഘടിപ്പിക്കുന്നു; ഉദ്ഘാടനം നവംബർ 8-ന്

> **Lead Summary:** **കേളകം**: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ കേളകം ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ 'AI സാക്ഷരത യജ്ഞം' സംഘടിപ്പിക്കുന്നു.

## Article Content

**കേളകം**: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ കേളകം ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ 'AI സാക്ഷരത യജ്ഞം' സംഘടിപ്പിക്കുന്നു.

പരിപാടിയുടെ ഉദ്ഘാടനവും ഒന്നാംഘട്ട പരിശീലനവും 2026 നവംബർ 8 ഞായറാഴ്ച നടക്കും. കുണ്ടേരി വയോജന മന്ദിരത്തിൽ വെച്ച് വൈകുന്നേരം 3.30-നാണ് ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്.

കേളകം സെന്റ് തോമസ് എച്ച്.എസ്.എസ്. പ്രിൻസിപ്പൽ ശ്രീ. ഗീവർഗ്ഗീസ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ 14-ാം വാർഡ് മെമ്പർ ശ്രീ. എസ്. ടി. രാജേന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിക്കും.

ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്റർ കാസർഗോഡ് റീജിയണൽ മാനേജർ ശ്രീ സാൽവിൻ പി. എസ്. പരിശീലന ക്ലാസ് നയിക്കും. അത്യാധുനിക സാങ്കേതികവിദ്യയായ AI-യുടെ പ്രായോഗിക വശങ്ങളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും ജനങ്ങളെ ബോധവൽക്കരിക്കുകയാണ് ഈ യജ്ഞത്തിലൂടെ ലക്ഷ്യമിടുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390452/)