---
title: "സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; 2027 ഫെബ്രുവരി 16-ന് ആരംഭിക്കും"
english_title: "CBSE Class 10 12 board Exam Dates 2027 February 16"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390557/cbse-class-10-12-board-exam-dates-2027-february-16"
published_at: "2026-11-07T05:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aee6db6a5bb6_images_(30).jpeg"
keywords: ["CBSE", "Board Exam", "Exam Date"]
---

# സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; 2027 ഫെബ്രുവരി 16-ന് ആരംഭിക്കും

> **Lead Summary:** **തിരുവനന്തപുരം**: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. 2027 ഫെബ്രുവരി 16 ചൊവ്വാഴ്ചയാണ് ഇരു ക്ലാസുകളിലെയും പരീക്ഷകൾ ആരംഭിക്കുന്നത്. എല്ലാ പരീക്ഷകളും രാവിലെ 10:30-നാണ് തുടങ്ങുക.

## Article Content

**തിരുവനന്തപുരം**: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. 2027 ഫെബ്രുവരി 16 ചൊവ്വാഴ്ചയാണ് ഇരു ക്ലാസുകളിലെയും പരീക്ഷകൾ ആരംഭിക്കുന്നത്. എല്ലാ പരീക്ഷകളും രാവിലെ 10:30-നാണ് തുടങ്ങുക.

പത്താം ക്ലാസിൽ 83 വിഷയങ്ങളിലും പന്ത്രണ്ടാം ക്ലാസിൽ 121 വിഷയങ്ങളിലുമാണ് പരീക്ഷ നടക്കുന്നത്. പരീക്ഷാ തീയതികളുടെ വിശദമായ ടൈംടേബിൾ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ http://www.cbse.gov.in-ൽ ലഭ്യമാണ്. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വെബ്സൈറ്റ് സന്ദർശിച്ച് തീയതികൾ പരിശോധിക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390557/cbse-class-10-12-board-exam-dates-2027-february-16)