---
title: "വയനാട് ജില്ലയിൽ 51.3004 ഹെക്ടർ റവന്യൂ ഭൂമി കയ്യേറി; 2016 മുതൽ രജിസ്റ്റർ ചെയ്തത് 108 കേസുകൾ; അനാസ്ഥ തെളിയിച്ച് വിവരാവകാശ രേഖ"
english_title: "Wayanad District 51 Hectare More Revenue Land Encroached Collectorate 2016 Revenue Land Encroachment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390641/wayanad-51-3004-hectare-revenue-land-encroached-108-cases-since-2016-rti-collectorate-negligence-31-hectare-evicted"
published_at: "2026-11-07T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeeef4fdcb4a_1000244947.jpg"
keywords: ["Wayanad Revenue Land", "51 Hectare 108 Cases RTI", "Negligence 31 Hectare"]
---

# വയനാട് ജില്ലയിൽ 51.3004 ഹെക്ടർ റവന്യൂ ഭൂമി കയ്യേറി; 2016 മുതൽ രജിസ്റ്റർ ചെയ്തത് 108 കേസുകൾ; അനാസ്ഥ തെളിയിച്ച് വിവരാവകാശ രേഖ

> **Lead Summary:** **വയനാട്: **ജില്ലയിൽ 51 ഹെക്ടറിലേറെ റവന്യൂ ഭൂമി കയ്യേറിയതായി കളക്ടറേറ്റ്. 2016 മുതൽ റവന്യൂഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ജില്ലയിൽ 108 കേസുകൾ രജിസ്റ്റർ ചെയ്തു. വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

## Article Content

**വയനാട്: **ജില്ലയിൽ 51 ഹെക്ടറിലേറെ റവന്യൂ ഭൂമി കയ്യേറിയതായി കളക്ടറേറ്റ്. 2016 മുതൽ റവന്യൂഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ജില്ലയിൽ 108 കേസുകൾ രജിസ്റ്റർ ചെയ്തു. വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജില്ലയിലെ ആകെ ലഭ്യമായ റവന്യൂഭൂമിയുടെ വിസ്തീർണ്ണം സംബന്ധിച്ച വിവരം കളക്ടറേറ്റിൽ ഇല്ല. ഭൂമിയും വീടും ഇല്ലാത്ത ആളുകളുടെയും ആദിവാസി വിഭാഗക്കാരുടെയും വിവരങ്ങളും കളക്ടറേറ്റിൽ ഇല്ല എന്നും വിവരാവകാശ മറുപടിയിലുണ്ട്.

വയനാട് ജില്ലയിൽ സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും ചേർന്ന് വൻ തോതിൽ റവന്യൂ ഭൂമി കയ്യേറിയതായി കളക്ടറേറ്റ് തന്നെ വ്യക്തമാക്കുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം ജില്ലയിൽ 51.3004 ഹെക്ടർ റവന്യൂ ഭൂമി കയ്യേറിയതായാണ് വിവരാവകാശ മറുപടി. സർക്കാർ രേഖകളിലുള്ള കണക്കുകളിലാണ് ഇത്രയധികം ഭൂമിയുടെ കയ്യേറ്റം നടന്നതായി വിവരമുള്ളത്.

അനൗദ്യോഗിക കണക്കുകൾ അതിനപ്പുറം വരും.2016 മുതൽ റവന്യൂഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ജില്ലയിൽ 108 കേസുകൾ രജിസ്റ്റർ ചെയ്തു.കഴിഞ്ഞ 10 വർഷത്തിനിടെ 86 കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു. കയ്യേറി കൈവശം വെച്ചിരുന്ന ആകെ 81.1052 ഹെക്ടർ ഭൂമിയിൽ നിന്ന് 31.8048 ഹെക്ടർ ഭൂമിയാണ് ഇതുവരെ ഒഴിപ്പിച്ചത്.

കയ്യേറ്റക്കാരുടെ പേരും മേൽവിലാസവും അവർ കൈവശം വെച്ചിരിക്കുന്ന ഭൂമിയുടെ അളവും ക്രോഡീകരിച്ചു സൂക്ഷിച്ചിട്ടില്ലെന്ന് വയനാട് ജില്ലാ കളക്ടറേറ്റ് വ്യക്തമാക്കുന്നു.ജില്ലയിലെ ആകെ ലഭ്യമായ റവന്യൂഭൂമിയുടെ വിസ്തീർണ്ണം സംബന്ധിച്ച വിവരവും കളക്ടറേറ്റിൽ ഇല്ല.

ജില്ലയിൽ ഭൂമിയും വീടും ഇല്ലാത്ത ആളുകളുടെയും ആദിവാസി വിഭാഗക്കാരുടെയും വിവരങ്ങളും കളക്ടറേറ്റിൽ ഇല്ല എന്നും വിവരാവകാശ മറുപടിയിൽ വയനാട് ജില്ലാ കളക്ടറേറ്റ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390641/wayanad-51-3004-hectare-revenue-land-encroached-108-cases-since-2016-rti-collectorate-negligence-31-hectare-evicted)