---
title: "ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പിന് വളപട്ടണം പുഴയിൽ ആവേശ തുടക്കം"
english_title: "Exciting start to Valapattanam river for National Kayaking Championship"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39065/exciting-start-to-valapattanam-river-for-national-kayaking-championship"
published_at: "2022-04-24T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62650071a275a_InShot_20220424_131638487.jpg"
keywords: []
---

# ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പിന് വളപട്ടണം പുഴയിൽ ആവേശ തുടക്കം

> **Lead Summary:** കണ്ണൂർ : ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ കണ്ണൂർ ടൂറിസം കലണ്ടറിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പിന് വളപട്ടണം പുഴയിൽ ആവേശ തുടക്കം. 

## Article Content

കണ്ണൂർ : ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ കണ്ണൂർ ടൂറിസം കലണ്ടറിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പിന് വളപട്ടണം പുഴയിൽ ആവേശ തുടക്കം. 

ഞായറാഴ്ച്ച രാവിലെ പറശ്ശിനികടവ് ബോട്ട് ജെട്ടിയിൽ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ചാംപ്യൻഷിപ്പിൻ്റെ ഫ്ളാഗ് ഓഫ് നിർവഹിച്ചു. 

കെ.വി. സുമേഷ് എം.എൽ.എ, ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ,  ഡി.ടി.പി.സി സെക്രട്ടറി ജിജേഷ് കുമാർ പങ്കെടുത്തു. 

പറശ്ശിനിക്കടവ് മുതൽ അഴീക്കൽ പോർട്ട് വരെ 11. കി മീറ്ററാണ് കായക്കിങ്ങ് മൽസരം നടക്കുന്നത്. 

കണ്ണൂര്‍ കയാക്കത്തോണ്‍ 2022 ' എന്ന പേരിട്ടിരിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികളാണ് മൽസരിച്ചത്. 

സിംഗിള്‍, ഡബിള്‍ കയാക്കിങ്ങ്  മത്സരവും നടത്തി. സിംഗിള്‍ കയാക്കുകളില്‍ സ്ത്രീ- പുരുഷ പ്രത്യേകം വിഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്.  ഡബിള്‍ കയാക്കുകളില്‍ പുരുഷന്മാര്‍, സ്ത്രീകള്‍, സ്ത്രീകളും പുരുഷന്മാരും അടങ്ങിയ മിക്‌സഡ് കാറ്റഗറിക്കും പ്രത്യേകം മല്‍സരം നടത്തി. 

അന്‍പതിനായിരം രൂപയാണ് ഒന്നാം സ്ഥാനത്തെത്തുന്ന ടീമുകള്‍ക്ക് ലഭിക്കുക. 30,000 രൂപയാണ് രണ്ടാംസ്ഥാനത്തിന് നൽകുക. 

വ്യക്തിഗത മത്സര വിജയിക്ക് ഒന്നാം സ്ഥാനത്തിന് 25000 രൂപയും,  രണ്ടാം സ്ഥാനത്തിന് 15000 രൂപയും നൽകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39065/exciting-start-to-valapattanam-river-for-national-kayaking-championship)