---
title: "കൊട്ടിയൂർ ക്ഷേത്ര ആചാരലംഘനം: ഭക്തജന പ്രതിനിധി സംഘം ജില്ലാ കളക്ടർക്ക് നിവേദനം നൽകി"
english_title: "Kottiyoor Temple Ritual Violations: Action Council Submits Memorandum to Kannur District Collector"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390694/kottiyoor-temple-ritual-violations-delegation-submits-memorandum-kannur-collector"
published_at: "2026-11-07T22:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aef57707553b_WhatsApp_Image_2026-11-07_at_19.10.13.jpeg"
keywords: ["Kottiyoor Temple News", "Ayilyar Kavu Tree Felling", "Kottiyoor Devaswom Dispute"]
---

# കൊട്ടിയൂർ ക്ഷേത്ര ആചാരലംഘനം: ഭക്തജന പ്രതിനിധി സംഘം ജില്ലാ കളക്ടർക്ക് നിവേദനം നൽകി

> **Lead Summary:** കണ്ണൂർ: കൊട്ടിയൂർ മഹാക്ഷേത്രത്തിന്റെ ഭാഗമായ ആയില്യാർ കാവിലെ മരംമുറി ഉൾപ്പെടെയുള്ള ഗുരുതരമായ ആചാര ലംഘനങ്ങളുടെ പശ്ചാത്തലത്തിൽ, ഭക്തജന പ്രതിനിധി സഭയുടെ നേതൃത്വത്തിലുള്ള നിവേദക സംഘം കണ്ണൂർ ജില്ലാ കളക്ടറെയും ദേവസ്വം ട്രസ്റ്റി ബോർഡിലെ സംസ്ഥാന സർക്കാർ പ്രതിനിധിയെയും നേരിൽക്കണ്ട് പരാതി സമർപ്പിച്ചു.

## Article Content

കണ്ണൂർ: കൊട്ടിയൂർ മഹാക്ഷേത്രത്തിന്റെ ഭാഗമായ ആയില്യാർ കാവിലെ മരംമുറി ഉൾപ്പെടെയുള്ള ഗുരുതരമായ ആചാര ലംഘനങ്ങളുടെ പശ്ചാത്തലത്തിൽ, ഭക്തജന പ്രതിനിധി സഭയുടെ നേതൃത്വത്തിലുള്ള നിവേദക സംഘം കണ്ണൂർ ജില്ലാ കളക്ടറെയും ദേവസ്വം ട്രസ്റ്റി ബോർഡിലെ സംസ്ഥാന സർക്കാർ പ്രതിനിധിയെയും നേരിൽക്കണ്ട് പരാതി സമർപ്പിച്ചു.

ക്ഷേത്രം തന്ത്രിയും അടിയന്തിര യോഗം അധ്യക്ഷനും ഉൾപ്പെടെയുള്ള ആചാരപരമായ അധികാര സ്ഥാനങ്ങൾ ലംഘനങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്തിയിട്ടും, അടിയന്തരമായി ദേവപ്രശ്നചിന്ത നടത്താൻ അധികാരികൾ മടിക്കുന്നത് ദുരൂഹമാണെന്ന് നിവേദക സംഘം വ്യക്തമാക്കി. സംഭവത്തിൽ ദേവസ്വം പ്രഖ്യാപിച്ച ആഭ്യന്തര അന്വേഷണം പ്രഹസനമായി മാറിയെന്നും, കുറ്റാരോപിതർ തന്നെ അന്വേഷണം നടത്തുന്ന വിചിത്രമായ രീതിയാണ് നിലവിലുള്ളതെന്നും ഇതിനാലാണ് സമയബന്ധിതമായി നടപടികൾ പൂർത്തിയാകാത്തതെന്നും സംഘം ആരോപിച്ചു.

ഭക്തജന പ്രതിനിധി സഭ അധ്യക്ഷൻ പി.എസ്. മോഹനൻ, കൊട്ടിയൂർ മാതൃസമിതി പ്രസിഡന്റ് നിർമ്മല അനിരുദ്ധൻ, കേരള ആധ്യാത്മിക പ്രഭാഷക സമിതി ജോയിന്റ് സെക്രട്ടറി പ്രകാശൻ മേലൂർ, ക്ഷേത്രസംരക്ഷണ സമിതി സെക്രട്ടറി സുരേഷ് കുമാർ വി.പി. എന്നിവരടങ്ങിയ സംഘമാണ് കളക്ടറെയും സർക്കാർ പ്രതിനിധിയെയും സന്ദർശിച്ചത്. വിഷയത്തിൽ അടിയന്തര ഭരണപരമായ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ പ്രതിഷേധ പരിപാടികൾ കൂടുതൽ ശക്തമാക്കുമെന്നും ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390694/kottiyoor-temple-ritual-violations-delegation-submits-memorandum-kannur-collector)