---
title: "മലപ്പുറത്ത് 4 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു; ബാധിതരുടെ എണ്ണം ഏഴായി"
english_title: "Malappuram Shigella Four More Confirmed Total Seven Cases"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390752/malappuram-shigella-four-more-confirmed-total-seven-cases"
published_at: "2026-11-08T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af02341cd191_1000380250.jpg"
keywords: ["Shigella", "Malappuram", "Health"]
---

# മലപ്പുറത്ത് 4 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു; ബാധിതരുടെ എണ്ണം ഏഴായി

> **Lead Summary:** **മലപ്പുറം** : മലപ്പുറത്ത് 4 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏലംകുളം കോരക്കുത്ത് നടന്ന വിവാഹ ചടങ്ങിൽ ഭക്ഷണം കഴിച്ചവരാണ് രോഗബാധിതർ. ഏലംകുളം പഞ്ചായത്തിലെ രണ്ട് കുട്ടികൾക്കും രണ്ട് മുതിർന്നവർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

## Article Content

**മലപ്പുറം** : മലപ്പുറത്ത് 4 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏലംകുളം കോരക്കുത്ത് നടന്ന വിവാഹ ചടങ്ങിൽ ഭക്ഷണം കഴിച്ചവരാണ് രോഗബാധിതർ. ഏലംകുളം പഞ്ചായത്തിലെ രണ്ട് കുട്ടികൾക്കും രണ്ട് മുതിർന്നവർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇവിടെ നിന്നും ഭക്ഷണം കഴിച്ച 114 പേർക്ക് രോഗ ലക്ഷണവും കണ്ടെത്തി. ഇതോടെ മലപ്പുറത്ത് ഷിഗെല്ല ബാധിതരുടെ എണ്ണം ഏഴായി.

അതേസമയം, കോഴിക്കോട്ടെ ഷിഗെല്ല ബാധിതരായ മൂന്നു വിദ്യാർഥികളുടെയും ആരോഗ്യനില തൃപ്തികരമാണ്. കുട്ടികളെ ഇന്ന് ഡിസ്ചാർജ് ചെയ്തേക്കും. സ്കൂൾ നാളെ മുതൽ പ്രവർത്തനം ആരംഭിക്കും. കുട്ടികളോട് ഭക്ഷണവും വെള്ളവും വീടുകളിൽ നിന്ന് കൊണ്ടുവരാൻ നിർദേശം നൽകി. 16 ടീമുകളായി തിരിഞ്ഞ് ആരോഗ്യവകുപ്പിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390752/malappuram-shigella-four-more-confirmed-total-seven-cases)