---
title: "ലൈംഗിക പീഡന പരാതിയിൽ ഒളിവിൽ പോയ ഡോക്ടർ ജോൺസൺ കെ വർഗീസിനായി ലുക്ക് ഔട്ട് സർക്കുലർ"
english_title: "Kochi Sexual Harassment Complaint Hiding Doctor Johnson K Varghese Investigation Intensified Police"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390763/kochi-sexual-harassment-doctor-johnson-k-varghese-lookout-circular-infopark-police-anticipatory-bail"
published_at: "2026-11-08T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af03a664c7f4_1000245096.jpg"
keywords: ["Doctor Johnson K Varghese", "Lookout Circular", "Kochi Sexual Harassment"]
---

# ലൈംഗിക പീഡന പരാതിയിൽ ഒളിവിൽ പോയ ഡോക്ടർ ജോൺസൺ കെ വർഗീസിനായി ലുക്ക് ഔട്ട് സർക്കുലർ

> **Lead Summary:** **കൊച്ചി: **ലൈംഗിക പീഡന പരാതിയിൽ ഒളിവിൽ പോയ ഡോക്ടർ ജോൺസൺ കെ വർഗീസിനായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. ജോൺസണെ കണ്ടെത്തുന്നതിനായി പോലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. എറണാകുളം ഇൻഫോപാർക്ക് പോലീസ് ആണ് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയത്. ഡോക്ടർ ജോൺസൺ കെ വർഗീസിനെ കണ്ടെത്താൻ വ്യാപക പരിശോധന. അതിനിടെ പ്രതി മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരം.

## Article Content

**കൊച്ചി: **ലൈംഗിക പീഡന പരാതിയിൽ ഒളിവിൽ പോയ ഡോക്ടർ ജോൺസൺ കെ വർഗീസിനായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. ജോൺസണെ കണ്ടെത്തുന്നതിനായി പോലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. എറണാകുളം ഇൻഫോപാർക്ക് പോലീസ് ആണ് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയത്. ഡോക്ടർ ജോൺസൺ കെ വർഗീസിനെ കണ്ടെത്താൻ വ്യാപക പരിശോധന. അതിനിടെ പ്രതി മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരം.

ഡോക്ടർ ജോൺസൺ കെ വർഗീസിനെ ആക്രമിച്ചതിൽ അറസ്റ്റിലായ നടിയുടെ ബന്ധു നൽകിയ ലൈംഗിക പീഡന പരാതിക്ക് പിന്നാലെയാണ് പ്രതി ഒളിവിൽ പോയത്. മദ്യം നൽകിയ ശേഷം ഡോക്ടർ ജോൺസൺ കാക്കനാട് പരിസരത്തെ ഹോട്ടലിൽ എത്തിച്ച് തന്നെ പീഡിപ്പിച്ചു എന്നാണ് പരാതി.

പ്രതിയായ ജോൺസൺ കെ വർഗീസ് മറ്റു യുവതികളുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയതായാണ് വിവരം.

ഡോക്ടറിൽ നിന്ന് പിടിച്ചെടുത്ത ഫോണുകൾ പരാതിക്കാരിയുടെ കൈവശം എങ്ങനെ എത്തി എന്നതിനെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു.ഡോക്ടർക്ക് എതിരെ കൂടുതൽ യുവതികൾ ലൈംഗികാതിക്രമ പരാതിയുമായി എത്തിയേക്കും എന്നും സൂചനയുണ്ട്.

അതിനിടെ ജോൺസൺ കെ വർഗീസിനെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ച കേസിൽ കൂടുതൽ പ്രതികൾക്കായും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390763/kochi-sexual-harassment-doctor-johnson-k-varghese-lookout-circular-infopark-police-anticipatory-bail)