---
title: "ഉദയഗിരി ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം"
english_title: "Udayagiri Grama Panchayat Keralaotsavam 2026 Inauguration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390812/udayagiri-grama-panchayat-keralaotsavam-2026-inauguration"
published_at: "2026-11-09T06:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af116d44e138_1000386447.jpg"
keywords: ["Keralaotsavam", "Udayagiri", "Panchayat"]
---

# ഉദയഗിരി ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം

> **Lead Summary:** **ഉദയഗിരി**: ഉദയഗിരി ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2026 പഞ്ചായത്ത് പ്രസിഡണ്ട് ടെസ്സി ആലുംമൂട്ടിൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സരിത ജോസ് അധ്യക്ഷയായി.

## Article Content

**ഉദയഗിരി**: ഉദയഗിരി ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2026 പഞ്ചായത്ത് പ്രസിഡണ്ട് ടെസ്സി ആലുംമൂട്ടിൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സരിത ജോസ് അധ്യക്ഷയായി.

ഉദയഗിരി സെന്റ് മേരീസ് ഗ്രൗണ്ടിൽ വച്ച് നടന്ന ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷീൻ തെക്കേൽ, സിന്ധു തോമസ്, പഞ്ചായത്ത് അംഗങ്ങളായ ഷീബ ഡാനി, വിനോദ് വി.കെ, ജോയി പള്ളിപ്പറമ്പിൽ, പ്രീത സുരേഷ്, ബേബി കോയിക്കൽ, പഞ്ചായത്ത് സെക്രട്ടറി ബിനു ജോഷി, അസിസ്റ്റന്റ് സെക്രട്ടറി അഗസ്റ്റിൻ എ എന്നിവർ സംസാരിച്ചു.

മൂന്നു ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ വിവിധ കലാ, കായിക, സാംസ്കാരിക മത്സരങ്ങൾ അരങ്ങേറും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390812/udayagiri-grama-panchayat-keralaotsavam-2026-inauguration)