---
title: "ശ്രീകാര്യം അഭിറാം കൊലപാതക കേസ്; രണ്ടാം പ്രതി ഉമറിന്റെ തെളിവെടുപ്പ് ഇന്നും തുടരും"
english_title: "Sreekaryam Abhiram Murder Case Second Accused Umar Evidence Collection Continues"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390836/sreekaryam-abhiram-murder-case-second-accused-umar-evidence-collection-continues"
published_at: "2026-11-09T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af1528bc6270_1000386848.jpg"
keywords: ["Abhiram Murder", "Sreekaryam", "Crime"]
---

# ശ്രീകാര്യം അഭിറാം കൊലപാതക കേസ്; രണ്ടാം പ്രതി ഉമറിന്റെ തെളിവെടുപ്പ് ഇന്നും തുടരും

> **Lead Summary:** ശ്രീകാര്യം അഭിറാം കൊലപാതക കേസിൽ രണ്ടാം പ്രതി ഉമറിന്റെ തെളിവെടുപ്പ് ഇന്നും തുടരും. കൊല്ലാൻ ഉപയോഗിച്ച ബെൽറ്റും അഭിറാമിന്റെ ഫോണിനെ പറ്റിയും ഇതുവരെയും പ്രതികളിൽ നിന്ന് വിവരം ലഭിച്ചിട്ടില്ല.

## Article Content

ശ്രീകാര്യം അഭിറാം കൊലപാതക കേസിൽ രണ്ടാം പ്രതി ഉമറിന്റെ തെളിവെടുപ്പ് ഇന്നും തുടരും. കൊല്ലാൻ ഉപയോഗിച്ച ബെൽറ്റും അഭിറാമിന്റെ ഫോണിനെ പറ്റിയും ഇതുവരെയും പ്രതികളിൽ നിന്ന് വിവരം ലഭിച്ചിട്ടില്ല.

ചോദ്യം ചെയ്യൽ നിലവിൽ തുടരുകയാണ്. പ്രതികൾ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി. വരുന്ന ദിവസങ്ങളിൽ ഒന്നാം പ്രതിയായ 17 കാരനും ഉമറിന്റെ പെൺ സുഹൃത്തായ നാലാം പ്രതിക്കും വേണ്ടിയുള്ള കസ്റ്റഡി അപേക്ഷ അന്വേഷണസംഘം സമർപ്പിക്കും.

ഈ മാസം രണ്ടാം തീയതിയാണ് അഭിറാമിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഞായറാഴ്ച മൂന്നുമണിയോടെ സുഹൃത്ത് വിളിക്കുന്നുവെന്നുപറഞ്ഞ് വീടിന് പുറത്തേക്ക് പോയ അഭിറാമിനെ പിന്നീട് കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയത്.

രാത്രി ഏറെ വൈകിയിട്ടും കാണാതായതോടെ കുടുംബം ശ്രീകാര്യം പൊലീസിൽ പരാതി നൽകുകയായിരുന്നു. അതേസമയം, ആക്രമണത്തെക്കുറിച്ച് ആനന്ദയ്ക്കും ഐശ്വര്യയ്ക്കും കൃത്യമായ വിവരമുണ്ടായിരുന്നുവെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു.

പദ്ധതി തയ്യാറാക്കിയത് കൊലപാതകത്തിന് രണ്ട് ദിവസങ്ങൾക്ക് മുൻപാണെന്ന് ഉമറും ആനന്ദയും പൊലീസിന് മൊഴി നൽകുകയും ചെയ്തു. ആക്രമണം ആസൂത്രണം ചെയ്തത് പ്രതിയായ 17കാരനും ഉമറും ചേർന്നാണെന്നും അന്വേഷണ സംഘം കണ്ടെത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390836/sreekaryam-abhiram-murder-case-second-accused-umar-evidence-collection-continues)