---
title: "ഗതാഗത നിയന്ത്രണം; കണ്ണൂർ സിറ്റി റോഡിൽ ഒരു മാസം ഗതാഗതം അടച്ചിടും"
english_title: "Kannur City Road Traffic Restriction One Month Thavakkara Road"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390838/kannur-city-road-traffic-restriction-one-month-thavakkara-road"
published_at: "2026-11-09T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af154d20fdc4_1000386893.jpg"
keywords: ["Kannur", "Traffic Restriction", "Road"]
---

# ഗതാഗത നിയന്ത്രണം; കണ്ണൂർ സിറ്റി റോഡിൽ ഒരു മാസം ഗതാഗതം അടച്ചിടും

> **Lead Summary:** **കണ്ണൂർ**: കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഭാഗമായി ആശിർവാദ് ആശുപത്രിയിലേക്കുള്ള അപ്രോച്ചിന് സമീപം ക്രോസ് ഡ്രയിനേജ് നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ നവംബർ ഒമ്പത് മുതൽ ഒരു മാസക്കാലത്തേക്ക് റോഡ് ഭാഗം പൂർണ്ണമായും അടച്ചിടും.

## Article Content

**കണ്ണൂർ**: കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഭാഗമായി ആശിർവാദ് ആശുപത്രിയിലേക്കുള്ള അപ്രോച്ചിന് സമീപം ക്രോസ് ഡ്രയിനേജ് നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ നവംബർ ഒമ്പത് മുതൽ ഒരു മാസക്കാലത്തേക്ക് റോഡ് ഭാഗം പൂർണ്ണമായും അടച്ചിടും.

നിലവിൽ വൺവേ സംവിധാനത്തിലുള്ള താവക്കര റോഡിൽ വഴിതിരിച്ചുവിടൽ പോയിന്റ് മുതൽ താവക്കര ജംഗ്ഷൻ വരെയുള്ള ഭാഗത്ത് ഇരുവശത്തേക്കുമുള്ള വാഹനഗതാഗതം അനുവദിക്കും. ആവശ്യമായ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390838/kannur-city-road-traffic-restriction-one-month-thavakkara-road)