---
title: "മിൽമയിൽ നിന്ന് നെയ്യ് വാങ്ങാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്; 2 ദിവസത്തിനുള്ളിൽ പതിനായിരം ലിറ്റർ നൽകണമെന്ന് ആവശ്യം"
english_title: "Travancore Devaswom Board To Buy Ghee From Milma Sabarimala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390933/travancore-devaswom-board-to-buy-ghee-from-milma-sabarimala"
published_at: "2026-11-10T04:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af2536188cb1_1000388124.jpg"
keywords: ["Milma", "Devaswom Board", "Sabarimala"]
---

# മിൽമയിൽ നിന്ന് നെയ്യ് വാങ്ങാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്; 2 ദിവസത്തിനുള്ളിൽ പതിനായിരം ലിറ്റർ നൽകണമെന്ന് ആവശ്യം

> **Lead Summary:** **തിരുവനന്തപുരം**: ശബരിമല നെയ്യ് ക്രമക്കേടിനിടെ മിൽമയിൽ നിന്ന് നെയ്യ് വാങ്ങാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. രണ്ട് ദിവസത്തിനുള്ളിൽ പതിനായിരം ലിറ്റർ നൽകണമെന്നാണ് ആവശ്യപ്പെട്ടത്. ദേവസ്വം ബോർഡ് യോഗത്തിന് പിന്നാലെയാണ് തീരുമാനം.

## Article Content

**തിരുവനന്തപുരം**: ശബരിമല നെയ്യ് ക്രമക്കേടിനിടെ മിൽമയിൽ നിന്ന് നെയ്യ് വാങ്ങാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. രണ്ട് ദിവസത്തിനുള്ളിൽ പതിനായിരം ലിറ്റർ നൽകണമെന്നാണ് ആവശ്യപ്പെട്ടത്. ദേവസ്വം ബോർഡ് യോഗത്തിന് പിന്നാലെയാണ് തീരുമാനം.

അതേസമയം, നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലൻസ് കേസ് നിലനിൽക്കുന്നതിനാൽ വിജിലൻസിനോട് ഇതിനുള്ള അനുമതി തേടും. അതിനുശേഷം ആയിരിക്കും കരാർ. മിൽമ സ്വന്തം വാഹനത്തിൽ നെയ്യ് നിലക്കൽ എത്തിക്കും. ബാക്കി നെയ്യ് ടെൻഡർ വിളിച്ചാകും മിൽമയിൽ നിന്ന് വാങ്ങുക. നെയ്യ് നൽകാൻ മിൽമയും സന്നദ്ധത അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390933/travancore-devaswom-board-to-buy-ghee-from-milma-sabarimala)