---
title: "ആറളം ബട്ടർഫ്ലൈ സങ്കേതത്തിൽ ഏകദിന ട്രക്കിംഗ് ക്യാമ്പ് നടത്തി"
english_title: "Aaralam Butterfly Sanctuary One Day Trekking Camp Conducted Kannur State Forest Wildlife Department"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391032/aaralam-butterfly-sanctuary-one-day-trekking-camp-koodali-higher-secondary-rover-ranger-forest-department"
published_at: "2026-11-10T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af2fe2a2ac90_1000245566.jpg"
keywords: ["Aaralam Butterfly Sanctuary", "One Day Trekking Camp", "Koodali Higher Secondary"]
---

# ആറളം ബട്ടർഫ്ലൈ സങ്കേതത്തിൽ ഏകദിന ട്രക്കിംഗ് ക്യാമ്പ് നടത്തി

> **Lead Summary:** **കണ്ണൂർ: **സംസ്ഥാന വനം വന്യജീവി വകുപ്പ് ആറളം വൈൽഡ് ലൈഫ് റെയിഞ്ചിന്റെ ആഭിമുഖ്യത്തിൽ കൂടാളി ഹയർ സെക്കൻഡറി സ്കൂളിലെ റോവർ & റേഞ്ച്ർ യൂണിറ്റ് വിദ്യാർത്ഥികൾക്കായി ഏകദിന പ്രകൃതി പഠന ട്രക്കിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.ആറളം സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ സിജേഷ് കെ വി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ: **സംസ്ഥാന വനം വന്യജീവി വകുപ്പ് ആറളം വൈൽഡ് ലൈഫ് റെയിഞ്ചിന്റെ ആഭിമുഖ്യത്തിൽ കൂടാളി ഹയർ സെക്കൻഡറി സ്കൂളിലെ റോവർ & റേഞ്ച്ർ യൂണിറ്റ് വിദ്യാർത്ഥികൾക്കായി ഏകദിന പ്രകൃതി പഠന ട്രക്കിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.ആറളം സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ സിജേഷ് കെ വി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ട്രക്കിംഗ് ക്യാമ്പിന്റെ ഭാഗമായി വനപ്രദേശത്തിലൂടെ കിലോമീറ്ററുകളോളം സഞ്ചരിച്ച് പുതിയ പ്രകൃതി അറിവുകൾ പകർന്നു നൽകാനും ചീങ്കണ്ണിപുഴയുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ടും ചിത്രശലഭ സങ്കേതത്തിലെ ആവാസവ്യവസ്ഥയെ നേരിട്ട് മനസ്സിലാക്കാനും ക്യാമ്പിലൂടെ സാധിച്ചു.

ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജിഷ്ണു എം വനം വകുപ്പ് വാച്ചർ സുശാന്ത് എം എന്നിവർ വിദ്യാർത്ഥികൾക്ക് ക്ലാസ് നൽകി.അധ്യാപകരായ നിതീഷ് ഒ വി,വിനീത കെ ടി,ജ്യോതി ജി,ധന്യ വി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391032/aaralam-butterfly-sanctuary-one-day-trekking-camp-koodali-higher-secondary-rover-ranger-forest-department)