---
title: "കൊട്ടിയൂർ വില്ലേജിനെ ഇഎസ്എയിൽ നിന്ന് ഒഴിവാക്കണം; നീണ്ടുനോക്കിയിൽ രാപ്പകൽ സമരം ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു"
english_title: "Kottiyoor Village Exclude From ESA Day Night Protest Neendunokki"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391119/kottiyoor-village-exclude-from-esa-day-night-protest-neendunokki"
published_at: "2026-11-11T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af3f47a9b73d_1000389382.jpg"
keywords: ["Kottiyoor", "ESA", "Protest"]
---

# കൊട്ടിയൂർ വില്ലേജിനെ ഇഎസ്എയിൽ നിന്ന് ഒഴിവാക്കണം; നീണ്ടുനോക്കിയിൽ രാപ്പകൽ സമരം ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നീണ്ടുനോക്കി**: കൊട്ടിയൂർ വില്ലേജിനെ ഇഎസ്എയിൽ നിന്നും ഒഴിവാക്കുക എന്ന ആവശ്യപ്പെട്ടുകൊണ്ട് കൊട്ടിയൂർ ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നീണ്ടുനോക്കിയിൽ വച്ച് രാപ്പകൽ സമരം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു.

## Article Content

**നീണ്ടുനോക്കി**: കൊട്ടിയൂർ വില്ലേജിനെ ഇഎസ്എയിൽ നിന്നും ഒഴിവാക്കുക എന്ന ആവശ്യപ്പെട്ടുകൊണ്ട് കൊട്ടിയൂർ ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നീണ്ടുനോക്കിയിൽ വച്ച് രാപ്പകൽ സമരം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു.

ജനകീയ ആക്ഷൻ കമ്മിറ്റി ചെയർമാൻ അഡ്വ. കെ.ജെ. ജോസഫ് അധ്യക്ഷനായി. രാപ്പകൽ സമരം ബുധനാഴ്ച രാവിലെ 9 മണിക്ക് സമാപിക്കും.

സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം അഡ്വ. എം. രാജൻ, കോൺഗ്രസ് എം ജില്ലാ വൈസ് പ്രസിഡണ്ട് മാലത്ത് അപ്പച്ചൻ, ജനകീയ ആക്ഷൻ കമ്മിറ്റി കൺവീനർ സി.ടി. അനീഷ്, മുതിർന്ന പാർട്ടി നേതാക്കളായ വി.ജി. പത്മനാഭൻ, പി. തങ്കപ്പൻ മാഷ്, സിപിഐഎം ഏരിയ കമ്മിറ്റി അംഗങ്ങളായ ടി. വിജയൻ, കെ.പി. സുരേഷ് കുമാർ, എ. ഷാജു തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391119/kottiyoor-village-exclude-from-esa-day-night-protest-neendunokki)