---
title: "സാഹസിക ടൂറിസം പരിശീലനത്തിന് അപേക്ഷിക്കാം"
english_title: "Adventure Tourism Training Application Kerala KITTS"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391139/adventure-tourism-training-application-kerala-kitts"
published_at: "2026-11-11T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af40afd0d236_360_F_465413847_fJYvCoB21njhMmtZhPhAkobzQspfeYvv.jpg"
keywords: ["Adventure Tourism", "Training", "Kerala"]
---

# സാഹസിക ടൂറിസം പരിശീലനത്തിന് അപേക്ഷിക്കാം

> **Lead Summary:** **കണ്ണൂർ** : സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള അഡ്വെഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും സംയുക്തമായി സംഘടിപ്പിക്കുന്ന 'അഡ്വെഞ്ചർ ആക്ടിവിറ്റി അസിസ്റ്റന്റ്' കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

## Article Content

**കണ്ണൂർ** : സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള അഡ്വെഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും സംയുക്തമായി സംഘടിപ്പിക്കുന്ന 'അഡ്വെഞ്ചർ ആക്ടിവിറ്റി അസിസ്റ്റന്റ്' കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

എട്ടാം ക്ലാസ് വിജയിച്ച, 2026 ഒക്ടോബർ ഒന്നിന് 18 വയസ് പൂർത്തിയായ, 45 വയസ് അധികരിക്കാത്ത ശാരീരിക ക്ഷമതയുള്ളവർക്ക് അപേക്ഷിക്കാം.

നവംബർ 17 ന് ആരംഭിക്കുന്ന ബാച്ചിൽ ചേരാൻ താത്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ നവംബർ 13 നകം ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ്, റസിഡൻസി, തൈക്കാട്, തിരുവനന്തപുരം - 695014 വിലാസത്തിൽ ലഭ്യമാക്കണം.

കൂടുതൽ വിവരങ്ങൾക്ക് kittstraining@gmail.com ലും 8129816664 നമ്പറിലും ബന്ധപ്പെടാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391139/adventure-tourism-training-application-kerala-kitts)