---
title: "ചേരാനല്ലൂർ ബെൻസ് അപകട കേസ്: 17കാരന്റെ ജാമ്യം റദ്ദാക്കണം; ജയബാലകൃഷ്ണന്റെ മക്കൾ ഹൈക്കോടതിയിൽ"
english_title: "Cheranalloor Benz Accident Case Bail Cancellation Plea High Court"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391255/cheranalloor-benz-accident-case-bail-cancellation-plea-high-court"
published_at: "2026-11-12T09:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af536ce84269_1000364391.jpg"
keywords: ["Cheranalloor Accident", "Benz Accident", "High Court"]
---

# ചേരാനല്ലൂർ ബെൻസ് അപകട കേസ്: 17കാരന്റെ ജാമ്യം റദ്ദാക്കണം; ജയബാലകൃഷ്ണന്റെ മക്കൾ ഹൈക്കോടതിയിൽ

> **Lead Summary:** **കൊച്ചി**: ചേരാനല്ലൂർ ബെൻസ് അപകട കേസിൽ 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി കുടുംബം ഹൈക്കോടതിയിൽ. ജയബാലകൃഷ്ണന്റെ മക്കൾ ഹർജി നൽകി. അഡിഷണൽ സെഷൻസ് കോടതിക്ക് നിയപരമായ വീഴ്ച പറ്റിയെന്നും കുറ്റകൃത്യത്തിന്റെ ഗൗരവം പരിഗണിക്കാതെയാണ് ജാമ്യം നൽകിയതെന്നും ഹർജിയിൽ പറയുന്നു.

## Article Content

**കൊച്ചി**: ചേരാനല്ലൂർ ബെൻസ് അപകട കേസിൽ 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി കുടുംബം ഹൈക്കോടതിയിൽ. ജയബാലകൃഷ്ണന്റെ മക്കൾ ഹർജി നൽകി. അഡിഷണൽ സെഷൻസ് കോടതിക്ക് നിയപരമായ വീഴ്ച പറ്റിയെന്നും കുറ്റകൃത്യത്തിന്റെ ഗൗരവം പരിഗണിക്കാതെയാണ് ജാമ്യം നൽകിയതെന്നും ഹർജിയിൽ പറയുന്നു.

17കാരന്റെ അച്ഛൻ ജുഡീഷ്യറിയുടെ ഭാഗമാണെന്ന കാര്യവും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട്, അതിനാൽ 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം. ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെയും ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെയും ആവശ്യം സ്ത്രീകളുടെയും കുട്ടികളുടെയും കേസുകൾ പരിഗണിക്കുന്ന എറണാകുളം അഡീഷണൽ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391255/cheranalloor-benz-accident-case-bail-cancellation-plea-high-court)