---
title: "കാർഷിക യന്ത്രങ്ങളുടെ സർവ്വീസ് ക്യാമ്പ്: അപേക്ഷ ക്ഷണിച്ചു"
english_title: "Agricultural Machinery Service Camp Applications Invited Kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391270/agricultural-machinery-service-camp-applications-invited-kerala"
published_at: "2026-11-12T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af545ce75f50_360_F_465413847_fJYvCoB21njhMmtZhPhAkobzQspfeYvv.jpg"
keywords: ["Agriculture", "Service Camp", "Farm Mechanisation"]
---

# കാർഷിക യന്ത്രങ്ങളുടെ സർവ്വീസ് ക്യാമ്പ്: അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ** : കാർഷിക വികസന കർഷകക്ഷേമ വകുപ്പ് 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി സപ്പോർട്ട് ടു ഫാം മെക്കനൈസേഷൻ പദ്ധതിയിൽ ജില്ലയിലെ കർഷകർക്കും കർഷക സംഘങ്ങൾക്കുമായി കാർഷികയന്ത്രങ്ങളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട സർവ്വീസ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. കാർഷികയന്ത്രങ്ങൾ റിപ്പയർ ചെയ്യാനാഗ്രഹിക്കുന്ന വ്യക്തികൾക്കും കർഷകസംഘങ്ങൾക്കും അപേക്ഷിക്കാം.

## Article Content

**കണ്ണൂർ** : കാർഷിക വികസന കർഷകക്ഷേമ വകുപ്പ് 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി സപ്പോർട്ട് ടു ഫാം മെക്കനൈസേഷൻ പദ്ധതിയിൽ ജില്ലയിലെ കർഷകർക്കും കർഷക സംഘങ്ങൾക്കുമായി കാർഷികയന്ത്രങ്ങളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട സർവ്വീസ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. കാർഷികയന്ത്രങ്ങൾ റിപ്പയർ ചെയ്യാനാഗ്രഹിക്കുന്ന വ്യക്തികൾക്കും കർഷകസംഘങ്ങൾക്കും അപേക്ഷിക്കാം.

നിബന്ധനകൾക്ക് വിധേയമായി സ്പെയർപാർട്സുകൾക്ക് 25%-100% വരെയും (പരമാവധി 1000-5000 രൂപ വരെ), റിപ്പയർ ചാർജുകൾക്ക് 25% ധനസഹായവും (പരമാവധി തുക 1000 രൂപ) ലഭ്യമാവും. രണ്ടു ഘട്ടമായി 20 സർവ്വീസ് ക്യാമ്പുകളാണ് നടത്തുന്നത്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമുകൾക്കും അതത് കൃഷിഭവനുമായോ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായോ ബന്ധപ്പെടുക. പൂരിപ്പിച്ച അപേക്ഷകൾ എത്തിക്കേണ്ട അവസാന തീയ്യതി നവംബർ 20. ഫോൺ: 6282514561, 8301968102, 9605772203, 9383472052.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391270/agricultural-machinery-service-camp-applications-invited-kerala)