---
title: "സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ചു; യു ട്യൂബർ തൊപ്പിയുടെ കൂട്ടാളി മുഹമ്മദ് ഷമീർ അറസ്റ്റിൽ"
english_title: "Malappuram Social Media Women Insult Case YouTuber Thoppi Associate Arrested Kannur Azhikode Native"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391310/social-media-women-insult-youtuber-thoppi-associate-muhammed-shamir-arrested-manjeri-perinthalmanna"
published_at: "2026-11-12T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af57ee513bf8_1000245867.jpg"
keywords: ["Social Media", "Women Insult", "YouTuber Thoppi Associate", "Arrested"]
---

# സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ചു; യു ട്യൂബർ തൊപ്പിയുടെ കൂട്ടാളി മുഹമ്മദ് ഷമീർ അറസ്റ്റിൽ

> **Lead Summary:** **മലപ്പുറം: **സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച കേസിൽ യു ട്യൂബർ തൊപ്പിയുടെ കൂട്ടാളി അറസ്റ്റിൽ. കണ്ണൂർ അഴീക്കോട്‌ സ്വദേശി മുഹമ്മദ് ഷമീർ അറസ്റ്റിൽ. മഞ്ചേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

## Article Content

**മലപ്പുറം: **സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച കേസിൽ യു ട്യൂബർ തൊപ്പിയുടെ കൂട്ടാളി അറസ്റ്റിൽ. കണ്ണൂർ അഴീക്കോട്‌ സ്വദേശി മുഹമ്മദ് ഷമീർ അറസ്റ്റിൽ. മഞ്ചേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കണ്ണൂർ അഴീക്കോട് സ്വദേശിയായ മുഹമ്മദ് ഷമീറിനെ വളപട്ടണത്തുനിന്നാണ് മഞ്ചേരി പൊലീസ് പിടികൂടിയത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ പെരിന്തൽമണ്ണ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.യൂട്യൂബ് ലൈവ് സ്ട്രീമിങ്ങിലൂടെ യുവതിയുടെ ചിത്രങ്ങളും വീഡിയോകളും അനുവാദമില്ലാതെ പ്രദർശിപ്പിക്കുകയും അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തതിനാണ് കേസ്.

മഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ തൊപ്പി ഉൾപ്പെടെ നാലുപേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

വരുമാനം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് തൊപ്പിയും ഷമീറും നേരത്തെ തെറ്റിപ്പിരിഞ്ഞിരുന്നു. തുടർന്ന് ഇരുവരും പരസ്പരം ലഹരി ഉപയോഗം, അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയും സൈബർ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.ഈ കേസിൽ ഒന്നാം പ്രതിയായ തൊപ്പിക്ക് നേരത്തെ കേരള ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391310/social-media-women-insult-youtuber-thoppi-associate-muhammed-shamir-arrested-manjeri-perinthalmanna)