---
title: "‘പോരാട്ടം നിർത്തില്ല’; താൽക്കാലിക സമരപന്തലിൽ തിരിച്ചെത്തി വളർമതി"
english_title: "Valarmathi Returns Temporary Protest Pandal LPST Hunger Strike Continues"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391383/valarmathi-returns-temporary-protest-pandal-lpst-hunger-strike-continues"
published_at: "2026-11-13T05:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af654022c91a_1000393026.jpg"
keywords: ["Valarmathi", "LPST Protest", "Hunger Strike"]
---

# ‘പോരാട്ടം നിർത്തില്ല’; താൽക്കാലിക സമരപന്തലിൽ തിരിച്ചെത്തി വളർമതി

> **Lead Summary:** **തിരുവനന്തപുരം**: എൽപിഎസ്ടി റാങ്ക് ഹോൾഡർമാരുടെ താൽക്കാലിക സമരപന്തലിലേക്ക് വളർമതി തിരിച്ചെത്തി. ജനറൽ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷമാണ് സമരപന്തലിൽ എത്തിയത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് എൽപിഎസ്ടി റാങ്ക് ഹോൾഡർമാരുടെ സമര പന്തൽ പൊളിച്ചത്. വളർമതിയെ നിർബന്ധിച്ച് ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. 

## Article Content

**തിരുവനന്തപുരം**: എൽപിഎസ്ടി റാങ്ക് ഹോൾഡർമാരുടെ താൽക്കാലിക സമരപന്തലിലേക്ക് വളർമതി തിരിച്ചെത്തി. ജനറൽ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷമാണ് സമരപന്തലിൽ എത്തിയത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് എൽപിഎസ്ടി റാങ്ക് ഹോൾഡർമാരുടെ സമര പന്തൽ പൊളിച്ചത്. വളർമതിയെ നിർബന്ധിച്ച് ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. 

സമരം ശക്തമായി മുന്നോട്ട് കൊണ്ടു പോകുമെന്നാണ് സമരക്കാർ അറിയിച്ചത്. സമരക്കാർ നിരാഹാര സമരം പുനരാരംഭിച്ച താൽക്കാലിക സമരപന്തലിലേക്കാണ് വളർമതി എത്തിയത്. വളർമതിക്ക് പകരം കാസർഗോഡ് നീലേശ്വരം സ്വദേശി ജയകൃഷ്ണൻ നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്. വളർമതിക്കൊപ്പം ബിജെപി എംഎൽഎ വി. മുരളീധരൻ, ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ എന്നിവരും സമര പന്തലിലുണ്ടായിരുന്നു. 

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സമരപ്പന്തൽ പോലീസ് പൊളിച്ചു നീക്കിയത്. സമര പന്തലിലേക്ക് ഇരച്ചു കയറിയെത്തിയ പോലീസ് ബലം പ്രയോഗിച്ച് വളർമതിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

പോലീസ് നീക്കം തടയാൻ ഡിവൈഎഫ്ഐ പ്രവർത്തകർ അടക്കം ശ്രമിച്ചെങ്കിലും അതിന് മുന്നോടിയായി പന്തൽ പൊളിച്ച് മാറ്റി ലോറിയിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. രാത്രിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ സെക്രട്ടറിയേറ്റിന് മുന്നിൽ വീണ്ടും സമര പന്തൽ കെട്ടാൻ ശ്രമിച്ചത് വീണ്ടും സംഘർഷാവസ്ഥയ്ക്കും കാരണമായിരുന്നു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391383/valarmathi-returns-temporary-protest-pandal-lpst-hunger-strike-continues)