---
title: "മധുരയിൽ ജ്വല്ലറിയിൽ വൻ കവർച്ച; 500 പവൻ സ്വർണാഭരണങ്ങൾ കവർന്നു"
english_title: "Madurai Tanishq Jewellery Robbery 500 Pavan Gold Stolen"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391409/madurai-tanishq-jewellery-robbery-500-pavan-gold-stolen"
published_at: "2026-11-13T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af68ae64f500_Screenshot_20261113_092707_WhatsAppBusiness.jpg"
keywords: ["Madurai", "Tanishq", "Gold Robbery"]
---

# മധുരയിൽ ജ്വല്ലറിയിൽ വൻ കവർച്ച; 500 പവൻ സ്വർണാഭരണങ്ങൾ കവർന്നു

> **Lead Summary:** **ചെന്നൈ:** തമിഴ്നാട്ടിലെ മധുരയിൽ പളങ്കാനത്ത് ജ്വല്ലറിയിൽ വൻ കവർച്ച. കലാവാസലിന് സമീപത്തെ 15 ദിവസം മുമ്പ് ഉദ്ഘാടനം കഴിഞ്ഞ തനിഷ്ക് ജ്വല്ലറിയിലാണ് ഏകദേശം 500 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയത്. വ്യാഴാഴ്ച പുലർച്ചെ 3 മണിയോടെയാണ് കവർച്ച നടന്നത്.

## Article Content

**ചെന്നൈ:** തമിഴ്നാട്ടിലെ മധുരയിൽ പളങ്കാനത്ത് ജ്വല്ലറിയിൽ വൻ കവർച്ച. കലാവാസലിന് സമീപത്തെ 15 ദിവസം മുമ്പ് ഉദ്ഘാടനം കഴിഞ്ഞ തനിഷ്ക് ജ്വല്ലറിയിലാണ് ഏകദേശം 500 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയത്. വ്യാഴാഴ്ച പുലർച്ചെ 3 മണിയോടെയാണ് കവർച്ച നടന്നത്.

രാവിലെ ജ്വല്ലറിയിലെത്തിയ ജീവനക്കാരാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. ഷോറൂമിലെ ലിഫ്റ്റിന്റെ നിർമാണ പ്രവർത്തനം പുരോഗമിക്കുന്നതിനിടെയാണ് കവർച്ച നടന്നത്. ജ്വല്ലറിയുടെ പിൻവാതിലിലൂടെ അകത്തേക്ക് പ്രവേശിച്ച മോഷ്ടാക്കൾ പ്രദർശനത്തിനടക്കം സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവർന്നത്.

ഷോറൂമിൽ സൂക്ഷിച്ചിരുന്ന മൊത്തം സ്വർണാഭരണങ്ങളുടെ ഏകദേശം 30 ശതമാനവും മോഷണം പോയതായാണ് വിവരം. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

അന്വേഷണത്തിന് മൂന്ന് സംഘം പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. മധുര സിറ്റി പോലീസ് കമ്മീഷണർ രാജേന്ദ്രൻ സ്ഥലത്തെത്തി പരിശോധന നടത്തി. കണക്കുകൾ പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391409/madurai-tanishq-jewellery-robbery-500-pavan-gold-stolen)