---
title: "ചേരാനല്ലൂർ വാഹനാപകടം : 17 കാരന്റെ മൊഴി വീണ്ടുമെടുത്തു"
english_title: "Cheranalloor Accident 17 Year Old Statement Again Drove Car Bike School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391425/cheranalloor-accident-17-year-old-statement-again-drove-car-bike-school"
published_at: "2026-11-13T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af69d618ee21_1000393317.jpg"
keywords: ["Cheranalloor Accident", "17 Year Old", "Benz Car"]
---

# ചേരാനല്ലൂർ വാഹനാപകടം : 17 കാരന്റെ മൊഴി വീണ്ടുമെടുത്തു

> **Lead Summary:** **കൊച്ചി**: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ പതിനേഴുകാരന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി അന്വേഷണ സംഘം. വ്യാഴാഴ്ചയാണ് മൊഴി രേഖപ്പെടുത്തിയത്. പിതാവിന്റെ സാന്നിധ്യത്തിൽ അല്ലാതെ മൊഴി രേഖപ്പെടുത്താൻ ജില്ലാ ക്രൈം ബ്രാഞ്ച് കോടതിയിൽ നിന്ന് അനുമതി വാങ്ങിയിരുന്നു. സോഷ്യൽ ബാഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുന്നോടിയായിട്ടാണ് പതിനേഴുകാരന്റെ മൊഴി വീണ്ടും രേഖപ്പെടുത്തിയത്.

## Article Content

**കൊച്ചി**: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ പതിനേഴുകാരന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി അന്വേഷണ സംഘം. വ്യാഴാഴ്ചയാണ് മൊഴി രേഖപ്പെടുത്തിയത്. പിതാവിന്റെ സാന്നിധ്യത്തിൽ അല്ലാതെ മൊഴി രേഖപ്പെടുത്താൻ ജില്ലാ ക്രൈം ബ്രാഞ്ച് കോടതിയിൽ നിന്ന് അനുമതി വാങ്ങിയിരുന്നു. സോഷ്യൽ ബാഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുന്നോടിയായിട്ടാണ് പതിനേഴുകാരന്റെ മൊഴി വീണ്ടും രേഖപ്പെടുത്തിയത്.

പ്രതി മുൻപ് വാഹനം ഓടിച്ചിരുന്നതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന് നേരത്തെ തെളിവ് ലഭിച്ചിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് മൊഴി. പതിനേഴുകാരൻ ബൈക്ക് ഓടിച്ച് സ്കൂളിൽ പോയിരുന്നുവെന്ന് ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി മുൻപ് ആരോപിച്ചിരുന്നു. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം ഉടൻ സോഷ്യൽ ബാക്ഗ്രൗണ്ട് റിപ്പോർട്ട് നൽകും.

കേസിൽ പതിനേഴുകാരന് ജാമ്യം അനുവദിച്ച ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബർ 25 ഞായറാഴ്ച പുലർച്ചെ 2.20 ന് ചേരാനല്ലൂർ കണ്ടെയ്നർ റോഡിൽ മരപ്പറമ്പിലെ ഫോർഡ് ഷോറൂമിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. മഴയത്ത് മണിക്കൂറിൽ 108 കിലോമീറ്ററിലധികം അമിതവേഗത്തിലാണ് 17 കാരൻ കാർ ഓടിച്ചിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391425/cheranalloor-accident-17-year-old-statement-again-drove-car-bike-school)