---
title: "സ്വർണവില കുറഞ്ഞു; പവന് 960 രൂപ കുറഞ്ഞ് 1,01,560 രൂപയിലെത്തി"
english_title: "Gold Price Today Kerala November 13 Pavan Rate Drops 960"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391436/gold-price-today-kerala-november-13-pavan-rate-drops-960"
published_at: "2026-11-13T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af6abc77c982_images_(2).jpeg"
keywords: ["Gold Price", "Kerala", "Silver Price"]
---

# സ്വർണവില കുറഞ്ഞു; പവന് 960 രൂപ കുറഞ്ഞ് 1,01,560 രൂപയിലെത്തി

> **Lead Summary:** **കൊച്ചി**: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. പവന് 960 രൂപ കുറഞ്ഞ് 1,01,560 രൂപയിലെത്തി. ഗ്രാമിന് 120 രൂപ കുറഞ്ഞ് 12,695 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

## Article Content

**കൊച്ചി**: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. പവന് 960 രൂപ കുറഞ്ഞ് 1,01,560 രൂപയിലെത്തി. ഗ്രാമിന് 120 രൂപ കുറഞ്ഞ് 12,695 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

18 കാരറ്റിന് ഗ്രാമിന് 100 രൂപ കുറഞ്ഞ് 10,390 രൂപയും പവന് 83,120 രൂപയുമാണ് ഇന്നത്തെ നിരക്ക്. 14 കാരറ്റിന് ഗ്രാമിന് 75 രൂപ കുറഞ്ഞ് 8,130 രൂപ, പവൻ 65,040 രൂപ, 9 കാരറ്റിന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 5,245 രൂപയും പവൻ 41,960 രൂപയുമാണ് ഇന്നത്തെ വില. വെള്ളിക്ക് ഗ്രാമിന് 5 രൂപ കുറഞ്ഞ് 195 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ ദിവസവും സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പവന് 1600 രൂപയാണ് ഇന്നലെ മാത്രം കുറഞ്ഞത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പവന് 5520 രൂപ കുറഞ്ഞിട്ടുണ്ട്.

രാജ്യാന്തര വില ഔൺസിന് ഒരുവേള 13 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 3850 ഡോളറിലേക്ക് ഇടിഞ്ഞെങ്കിലും പിന്നീട് നഷ്ടം കുറച്ച് 3918 ഡോളറിലേക്ക് ഉയർന്നതാണ് പവൻ വില ഒരു ലക്ഷത്തിന് താഴെ എത്താത്തതിന് കാരണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391436/gold-price-today-kerala-november-13-pavan-rate-drops-960)