---
title: "ഏരുവേശ്ശിയിൽ കാട്ടുപന്നി ഇറച്ചിയുമായി രണ്ട് പേർ പിടിയിൽ"
english_title: "Two People Caught With Wild Boar Meat Eruvessy Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391444/two-people-caught-with-wild-boar-meat-eruvessy-kannur"
published_at: "2026-11-13T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af6b57b5780e_1000393647.jpg"
keywords: ["Wild Boar Meat", "Eruvessy", "Kannur"]
---

# ഏരുവേശ്ശിയിൽ കാട്ടുപന്നി ഇറച്ചിയുമായി രണ്ട് പേർ പിടിയിൽ

> **Lead Summary:** **ഏരുവേശ്ശി**: ഏരുവേശ്ശി പഞ്ചായത്തിൽ മുയിപ്ര ആലത്തൂർ എന്ന സ്ഥലത്ത് എക്സൈസ് സംഘം വാഹന പരിശോധന നടത്തവെ കാട്ടുപന്നിയുടെ ഇറച്ചി പിടികൂടി. രണ്ട് പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു.

## Article Content

**ഏരുവേശ്ശി**: ഏരുവേശ്ശി പഞ്ചായത്തിൽ മുയിപ്ര ആലത്തൂർ എന്ന സ്ഥലത്ത് എക്സൈസ് സംഘം വാഹന പരിശോധന നടത്തവെ കാട്ടുപന്നിയുടെ ഇറച്ചി പിടികൂടി. രണ്ട് പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു.

KL 59 E 4746 ബൈക്ക് പരിശോധിച്ചപ്പോഴാണ് ഇറച്ചി കണ്ടെത്തിയത്. ഈ ബൈക്കിൽ യാത്ര ചെയ്തിരുന്ന ഐച്ചേരി, പൂവം നെടുങ്ങോത്തെ ബിജു പി.വി (44), കാവുന്മായി, കൂട്ടുമുഖം ചേരൻ ഹൗസിൽ അനീഷ് സി (38) എന്നിവരാണ് പിടിയിലായത്.

വനം-വന്യജീവി കുറ്റകൃത്യമായതിനാൽ കേസ് വനം വകുപ്പിന് കൈമാറി. തളിപ്പറമ്പ് റെയ്ഞ്ച് പരിധിയിൽ വരുന്ന കേസ് റെയ്ഞ്ച് ഓഫീസർ സനൂപ് കൃഷ്ണൻ പി.വിയുടെ നിർദ്ദേശപ്രകാരം ശ്രീകണ്ഠാപുരം സെക്ഷൻ സ്റ്റാഫ് മുക്താർ അബ്ദുൾ ഹഖ് ഒ.കെ. (BFO), സുജിത്ത് രാഘവൻ (BFO), വൈശാഖ് രാജൻ (BFO), കരാമരം തട്ട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രഞ്ജിത്ത് എം., BFO ഷമീന പി.എച്ച് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ ഏറ്റുവാങ്ങിയത്.

നിയമാനുസൃത നടപടികൾ സ്വീകരിച്ച് പ്രതികളെ പയ്യന്നൂർ ജുഡീഷ്യൻ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391444/two-people-caught-with-wild-boar-meat-eruvessy-kannur)