---
title: " വീടിന് തീപിടിച്ച്‌ ഭാര്യയും ഭര്‍ത്താവും മരിച്ചു ;  മകൾക്ക് ഗുരുതരമായി പൊള്ളലേറ്റു"
english_title: "Husband and wife killed in house fire; The daughter suffered severe burn"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39146/husband-and-wife-killed-in-house-fire-the-daughter-suffered-severe-burns"
published_at: "2022-04-25T07:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6266059b3ba68_n3803923761650853265237efbd28fe7b29e42b28043df88269650141b2c4fbd0d65e4c2c31dffdeb13082e.jpg"
keywords: []
---

#  വീടിന് തീപിടിച്ച്‌ ഭാര്യയും ഭര്‍ത്താവും മരിച്ചു ;  മകൾക്ക് ഗുരുതരമായി പൊള്ളലേറ്റു

> **Lead Summary:** ഇടുക്കി; വീടിന് തീപിടിച്ച്‌ ഭാര്യയും ഭര്‍ത്താവും മരിച്ചു. ഇടുക്കി പുറ്റടി സ്വദേശികളായ രവീന്ദ്രന്‍ , ഭാര്യ ഉഷ എന്നിവരാണ് മരിച്ചത്.

## Article Content

ഇടുക്കി; വീടിന് തീപിടിച്ച്‌ ഭാര്യയും ഭര്‍ത്താവും മരിച്ചു. ഇടുക്കി പുറ്റടി സ്വദേശികളായ രവീന്ദ്രന്‍ , ഭാര്യ ഉഷ എന്നിവരാണ് മരിച്ചത്.

ഗുരുതമായി പൊള്ളലേറ്റ ഇവരുടെ മകള്‍ ശ്രീധന്യയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് തീപിടുത്തമുണ്ടായത്. കാരണം വ്യക്തമായിട്ടില്ല.

ലൈഫ് പദ്ധതിയില്‍ കിട്ടിയ വീട്ടിലേക്ക് രണ്ടു ദിവസം മുന്‍പാണ് രവീന്ദ്രനും കുടുംബവും മാറിയത്. രാത്രിയായതിനാല്‍ വീടിന് തീപിച്ച വിവരം ആരും അറിഞ്ഞിരുന്നില്ല. ശരീരത്തിന് പൊള്ളലേറ്റ ശ്രീധന്യയാണ് വീടിന് വെളിയില്‍ ഇറങ്ങി ആളുകളെ വിളിച്ചു കൂട്ടിയത്. തുടര്‍ന്ന് പൊലീസിനേയും ഫയര്‍ഫോഴ്സിനേയും വിവരം അറിയിച്ചു. ഇവര്‍ എത്തിയതിന് ശേഷമാണ് വീട്ടിലെ തീ പൂര്‍ണമായി അണയ്ക്കാനായത്. അപ്പോഴേക്കും രവീന്ദ്രനും ഉഷയും മരിച്ചിരുന്നു. വീട് പൂര്‍ണമായി കത്തിനശിച്ച നിലയിലാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39146/husband-and-wife-killed-in-house-fire-the-daughter-suffered-severe-burns)