---
title: "പ്രതിഷേധത്തിന് ഒരുങ്ങി മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരായ വ്യാപാരികൾ"
english_title: "Wayanad Protest Ready Mundakkai Chooralmala Disaster Affected Traders Compensation List Not Included Protest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391463/wayanad-protest-mundakkai-chooralmala-disaster-traders-compensation-list-28-only-719-crore"
published_at: "2026-11-13T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af6c983ed9ff_1000246057.jpg"
keywords: ["Mundakkai", "Chooralmala Disaster", "Traders Protest", "Compensation List"]
---

# പ്രതിഷേധത്തിന് ഒരുങ്ങി മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരായ വ്യാപാരികൾ

> **Lead Summary:** **വയനാട്: ** പ്രതിഷേധത്തിന് ഒരുങ്ങി മുണ്ടക്കൈചൂരല്‍മല ദുരന്തബാധിതരായ വ്യാപാരികള്‍. നഷ്ടപരിഹാര പട്ടികയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധത്തിന് ഒരുങ്ങുന്നു. ഉപജീവനമാര്‍ഗ്ഗം നഷ്ടപ്പെട്ട വ്യാപാരികളില്‍ 28 പേരെ മാത്രമാണ് നിലവില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പഞ്ചായത്ത് ലൈസന്‍സ്, കെട്ടിട നമ്പര്‍, പെര്‍മിറ്റ് എന്നിവയില്ലെന്ന കാരണം പറഞ്ഞാണ് ബാക്കിയുള്ളവരെ ഉള്‍പ്പെടുത്താത്തത്.

## Article Content

**വയനാട്: ** പ്രതിഷേധത്തിന് ഒരുങ്ങി മുണ്ടക്കൈചൂരല്‍മല ദുരന്തബാധിതരായ വ്യാപാരികള്‍. നഷ്ടപരിഹാര പട്ടികയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധത്തിന് ഒരുങ്ങുന്നു. ഉപജീവനമാര്‍ഗ്ഗം നഷ്ടപ്പെട്ട വ്യാപാരികളില്‍ 28 പേരെ മാത്രമാണ് നിലവില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പഞ്ചായത്ത് ലൈസന്‍സ്, കെട്ടിട നമ്പര്‍, പെര്‍മിറ്റ് എന്നിവയില്ലെന്ന കാരണം പറഞ്ഞാണ് ബാക്കിയുള്ളവരെ ഉള്‍പ്പെടുത്താത്തത്.

ദുരന്തസമയത്ത് എല്ലാ വ്യാപാരികള്‍ക്കും സഹായം നല്‍കുമെന്ന് മുന്‍ സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു. ഒഴിവാക്കപ്പെട്ട മുഴുവന്‍ വ്യാപാരികളെയും പട്ടികയില്‍ ഉള്‍പ്പെടുത്തി നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 7,19,99,400 രൂപ (7.19 കോടി രൂപ) ആണ് സര്‍ക്കാര്‍ അനുവദിച്ചത്.

കെട്ടിട ഉടമകളായ 48 പേര്‍ക്ക് 5.14 കോടി രൂപയും, ലൈസന്‍സുള്ള 28 വാണിജ്യ സംരംഭകര്‍ക്ക്/വ്യാപാരികള്‍ക്ക് 2.05 കോടി രൂപയുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്.നഷ്ടപരിഹാരം വൈകുന്നതിനെതിരെ വ്യാപാരികളും സമരസമിതികളും പ്രതിഷേധങ്ങളും മുന്നറിയിപ്പുകളും നല്‍കിയിരുന്നെങ്കിലും, ഒക്ടോബര്‍ 30-ന് സര്‍ക്കാര്‍ തുക അനുവദിച്ച് ഉത്തരവിട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391463/wayanad-protest-mundakkai-chooralmala-disaster-traders-compensation-list-28-only-719-crore)