---
title: "GNA വൈദ്യുതി കരാർ: കോടികളുടെ അഴിമതിയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് എം വിജിൻ"
english_title: "GNA Electricity Contract Crores Corruption Government Aim M Vijin Kannur GNA Electricity Contract Related Crores"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391474/gna-electricity-contract-crores-corruption-government-aim-m-vijin-dyfi-judicial-inquiry-demand"
published_at: "2026-11-13T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af6d870468b1_1000246102.jpg"
keywords: ["GNA Electricity", "M Vijin", "DYFI State Secretary", "Judicial Inquiry"]
---

# GNA വൈദ്യുതി കരാർ: കോടികളുടെ അഴിമതിയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് എം വിജിൻ

> **Lead Summary:** **കണ്ണൂർ: **ജിഎൻഎ വൈദ്യുതി കരാറുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതിയാണ് വി.ഡി. സതീശൻ സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം. വിജിൻ ആരോപിച്ചു.

## Article Content

**കണ്ണൂർ: **ജിഎൻഎ വൈദ്യുതി കരാറുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതിയാണ് വി.ഡി. സതീശൻ സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം. വിജിൻ ആരോപിച്ചു.

ഈ വിഷയത്തിൽ ഡിവൈഎഫ്ഐ കേരളത്തിൽ പ്രക്ഷോഭം നടത്തിവരികയാണെന്നും കരാറുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വൈദ്യുതി കരാറിന്റെ കാര്യത്തിൽ കേരള മുഖ്യമന്ത്രിക്ക് ഇത്രയധികം താൽപര്യമെന്താണെന്ന ചോദ്യം ഉയർത്തിയ എം. വിജിൻ, ആ താൽപര്യത്തിന് പിന്നിൽ അഴിമതിയാണെന്നും ആരോപിച്ചു.

വൈദ്യുതി വകുപ്പ് മന്ത്രി ഇന്ന് നോക്കുകുത്തിയായി മാറിയിരിക്കുകയാണെന്നും എം. വിജിൻ കണ്ണൂരിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391474/gna-electricity-contract-crores-corruption-government-aim-m-vijin-dyfi-judicial-inquiry-demand)