---
title: "കുഴൽ കിണർ നിർമ്മാണം: രജിസ്ട്രേഷൻ ഇല്ലെങ്കിൽ ഒരു ലക്ഷം വരെ പിഴ"
english_title: "Tube Well Construction Registration Fine One Lakh Groundwater Department Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391516/tube-well-construction-registration-fine-one-lakh-groundwater-department-kannur"
published_at: "2026-11-13T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af72bb836e50_1000394485.jpg"
keywords: ["Tube Well", "Groundwater Department", "Kannur"]
---

# കുഴൽ കിണർ നിർമ്മാണം: രജിസ്ട്രേഷൻ ഇല്ലെങ്കിൽ ഒരു ലക്ഷം വരെ പിഴ

> **Lead Summary:** **കണ്ണൂർ**: കുഴൽ കിണർ നിർമ്മാണത്തിൽ ഏർപ്പെടുന്ന മുഴുവൻ റിഗ്ഗുകളും / ഏജൻസികളും ഭൂജല വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്യുകയും വർഷാവർഷം രജിസ്ട്രേഷൻ പുതുക്കുകയും ചെയ്യണമെന്ന് ഭൂജല വകുപ്പ് ജില്ലാ ഓഫീസർ അറിയിച്ചു.

## Article Content

**കണ്ണൂർ**: കുഴൽ കിണർ നിർമ്മാണത്തിൽ ഏർപ്പെടുന്ന മുഴുവൻ റിഗ്ഗുകളും / ഏജൻസികളും ഭൂജല വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്യുകയും വർഷാവർഷം രജിസ്ട്രേഷൻ പുതുക്കുകയും ചെയ്യണമെന്ന് ഭൂജല വകുപ്പ് ജില്ലാ ഓഫീസർ അറിയിച്ചു.

രജിസ്ട്രേഷൻ ഇല്ലാതെ കുഴൽ കിണർ നിർമ്മാണത്തിൽ ഏർപ്പെടുന്ന ഏജൻസികൾക്കെതിരെ ഭൂജല അതോറിറ്റി (ഭൂജല വകുപ്പ്) ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കുന്ന കുറ്റമായി കണ്ട് റിഗ്ഗിന് പിഴ ചുമത്തി ഈടാക്കും.

ടാങ്കർ ലോറി വഴി കുടിവെള്ളം വിതരണം ചെയ്യുന്നതിന് ഭൂജല സ്രോതസ്സിന്റെ ഉടമ സംസ്ഥാന ഭൂജല അതോറിറ്റിയുടെ നിരാക്ഷേപപത്രം (എൻഒസി) നിർബന്ധമായും വാങ്ങിക്കണമെന്നും ഭൂജല വകുപ്പ് ജില്ലാ ഓഫീസർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് കണ്ണൂർ സിവിൽ സ്റ്റേഷൻ അഡീഷണൽ ബ്ലോക്കിലുള്ള ഭൂജല വകുപ്പ് ജില്ലാ ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391516/tube-well-construction-registration-fine-one-lakh-groundwater-department-kannur)