---
title: "ഓ​​​രോ വീ​​​ട്ടി​​​ലെയും തൊ​​​ഴി​​​ൽ ര​​​ഹി​​​ത​​​രു​​​ടെ ക​​​ണ​​​ക്കെ​​​ടു​​​പ്പു​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ"
english_title: "Count the number of unemployed in each household Govt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39152/count-the-number-of-unemployed-in-each-household-govt"
published_at: "2022-04-25T08:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62660c116e057_images (5).jpeg"
keywords: []
---

# ഓ​​​രോ വീ​​​ട്ടി​​​ലെയും തൊ​​​ഴി​​​ൽ ര​​​ഹി​​​ത​​​രു​​​ടെ ക​​​ണ​​​ക്കെ​​​ടു​​​പ്പു​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ

> **Lead Summary:** തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​രോ വീ​​​ട്ടി​​​ലെയും തൊ​​​ഴി​​​ൽ ര​​​ഹി​​​ത​​​രു​​​ടെ ക​​​ണ​​​ക്കെ​​​ടു​​​പ്പു​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ. 18നും 59​​​നും മ​​​ധ്യേ പ്രാ​​​യ​​​മു​​​ള്ള വിദ്യാസമ്പന്നരായ തൊ​​​ഴി​​​ൽ ര​​​ഹി​​​ത​​​രു​​​ടെ വി​​​വ​​​ര​​​മാ​​​ണു സ​​​ർ​​​ക്കാ​​​ർ ശേ​​​ഖ​​​രി​​​ക്കു​​​ന്ന​​​ത്.

## Article Content

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​രോ വീ​​​ട്ടി​​​ലെയും തൊ​​​ഴി​​​ൽ ര​​​ഹി​​​ത​​​രു​​​ടെ ക​​​ണ​​​ക്കെ​​​ടു​​​പ്പു​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ. 18നും 59​​​നും മ​​​ധ്യേ പ്രാ​​​യ​​​മു​​​ള്ള വിദ്യാസമ്പന്നരായ തൊ​​​ഴി​​​ൽ ര​​​ഹി​​​ത​​​രു​​​ടെ വി​​​വ​​​ര​​​മാ​​​ണു സ​​​ർ​​​ക്കാ​​​ർ ശേ​​​ഖ​​​രി​​​ക്കു​​​ന്ന​​​ത്.

മൊ​​​ബൈ​​​ൽ ആ​​​പ്പ് വ​​​ഴി ഇ​​​വ​​​രു​​​ടെ വി​​​വ​​​രം ശേ​​​ഖ​​​രി​​​ക്കാ​​​ൻ കു​​​ടും​​​ബ​​​ശ്രീ യൂ​​​ണി​​​റ്റു​​​ക​​​ളെ ത​​​ദ്ദേ​​​ശ വ​​​കു​​​പ്പ് ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി.

കേ​​​ര​​​ള നോ​​​ള​​​ജ് എ​​​ക്ക​​​ണോ​​​മി മി​​​ഷ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് തു​​​ട​​​ക്കം കു​​​റി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​നത​​​ല​​​ത്തി​​​ൽ കു​​​ടും​​​ബ​​​ശ്രീ ന​​​ട​​​ത്തു​​​ന്ന ‘എ​​​ന്‍റെ തൊ​​​ഴി​​​ൽ എ​​​ന്‍റെ അ​​​ഭി​​​മാ​​​നം’ പ്ര​​​ചാ​​​ര​​​ണ പ​​​രി​​​പാ​​​ടി​​​യു​​​ടെ​​​യും സ​​​ർ​​​വേ​​​യു​​​ടെ​​​യും ഭാ​​​ഗ​​​മാ​​​യാ​​​ണു തൊ​​​ഴി​​​ൽ ര​​​ഹി​​​ത​​​രു​​​ടെ​​​ ക​​​ണ​​​ക്കെ​​​ടു​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്. ഡി​​​ജി​​​റ്റ​​​ൽ പ്ലാ​​​റ്റ്ഫോം വ​​​ഴി തൊ​​​ഴി​​​ൽ നേ​​​ടാ​​​നാ​​​കു​​​ന്ന​​​വ​​​രു​​​ടെ വി​​​വ​​​ര​​​മാ​​​ണു പ്ര​​​ധാ​​​ന​​​മാ​​​യി ശേ​​​ഖ​​​രി​​​ക്കു​​​ന്ന​​​ത്. 2026 ഓ​​​ടെ കേ​​​ര​​​ള നോ​​​ള​​​ജ് എ​​​ക്ക​​​ണോ​​​മി മി​​​ഷ​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 20 ല​​​ക്ഷം അ​​​ഭ്യ​​​സ്ത​​​വി​​​ദ്യ​​​രാ​​​യ തൊ​​​ഴി​​​ൽ​​​ര​​​ഹി​​​ത​​​ർ​​​ക്ക് ജോ​​​ലി ന​​​ൽ​​​കാ​​​നാ​​​ണു സ​​​ർ​​​ക്കാ​​​ർ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. നോ​​​ള​​​ജ് എ​​​ക്ക​​​ണോ​​​മി മി​​​ഷ​​​നെ​​​ക്കു​​​റി​​​ച്ച് അ​​​റി​​​വു ന​​​ൽ​​​കു​​​ന്ന​​​തോ​​​ടൊ​​​പ്പം 10 ല​​​ക്ഷം പേ​​​രെ ഡി​​​ജി​​​റ്റ​​​ൽ വ​​​ർ​​​ക്ക് ഫോ​​​ഴ്സ് മാ​​​നേ​​​ജ്മെ​​​ന്‍റ് സി​​​സ്റ്റ​​​ത്തി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യി​​​ക്കാ​​​നും ഈ ​​​സ​​​ർ​​​വേ​​​യി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​താ​​​യി ത​​​ദ്ദേ​​​ശ മ​​​ന്ത്രി എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ പ​​​റ​​​ഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39152/count-the-number-of-unemployed-in-each-household-govt)