---
title: "കേളകത്ത് പുഴയറിവ് യാത്ര നടത്തി"
english_title: "Kelakam Puzhayaiiyvu Yatra Scouts Guides St Thomas School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391532/kelakam-puzhayaiiyvu-yatra-scouts-guides-st-thomas-school"
published_at: "2026-11-14T06:11:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af7ae44d3cc8_1000394444.jpg"
keywords: ["Kelakam", "Puzhayariyvu Yatra", "Scouts Guides"]
---

# കേളകത്ത് പുഴയറിവ് യാത്ര നടത്തി

> **Lead Summary:** **കേളകം**: കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്സ് & ഗൈഡ്സിന്റെ നേതൃത്വത്തിൽ പുഴയറിവ് യാത്ര നടത്തി. കേളകത്തെ സി.വി.എൻ കളരിയിലെ എൻ.ഇ. പവിത്രൻ ഗുരുക്കൾ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ എൻ.ഐ. ഗീവർഗീസ് അധ്യക്ഷനായിരുന്നു.

## Article Content

**കേളകം**: കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്സ് & ഗൈഡ്സിന്റെ നേതൃത്വത്തിൽ പുഴയറിവ് യാത്ര നടത്തി. കേളകത്തെ സി.വി.എൻ കളരിയിലെ എൻ.ഇ. പവിത്രൻ ഗുരുക്കൾ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ എൻ.ഐ. ഗീവർഗീസ് അധ്യക്ഷനായിരുന്നു.

അധ്യാപകരായ കെ.വി. ബിജു, സ്മിത കേളോത്ത്, വിദ്യാർത്ഥികളായ സൂര്യനാഥ് പ്രദീപ്, അനഘ സോജി തുടങ്ങിയവർ സംസാരിച്ചു. കേളകം ബാവലിപ്പുഴയുടെ തീരത്തെ അപൂർവ സസ്യങ്ങളെയും ജീവികളെയും നേരിട്ട് കാണിച്ചു കൊടുത്തു കൊണ്ട് എൻ.ഇ. പവിത്രൻ ഗുരുക്കൾ വിദ്യാർത്ഥികൾക്ക് പരിസ്ഥിതി സംരക്ഷണ ക്ലാസ് നൽകി. സ്കൗട്ട്സ് & ഗൈഡ്സിലെ 32 വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391532/kelakam-puzhayaiiyvu-yatra-scouts-guides-st-thomas-school)