---
title: "മലയാംപടി അങ്കണവാടിക്ക് ഉപകരണങ്ങൾ നൽകി"
english_title: "Malayampadi Anganwadi Equipment Donation Yuvadhara Club"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391536/malayampadi-anganwadi-equipment-donation-yuvadhara-club"
published_at: "2026-11-14T06:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af7b13e012d5_1000394279.jpg"
keywords: ["Malayampadi", "Anganwadi", "Childrens Day"]
---

# മലയാംപടി അങ്കണവാടിക്ക് ഉപകരണങ്ങൾ നൽകി

> **Lead Summary:** **മലയാംപടി**: യുവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ശിശു ദിനാഘോഷവും മലയാംപടി അങ്കണവാടിക്ക് ഉപകരണങ്ങൾ കൈമാറലും നടന്നു.

## Article Content

**മലയാംപടി**: യുവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ശിശു ദിനാഘോഷവും മലയാംപടി അങ്കണവാടിക്ക് ഉപകരണങ്ങൾ കൈമാറലും നടന്നു.

വായനശാല പ്രസിഡന്റ് ബിജു എം.ബിയുടെ അധ്യക്ഷതയിൽ ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ബഷീർ കെ.എ. അങ്കണവാടി ടീച്ചർ ബിന്ദുജയന് ഉപകരണങ്ങൾ കൈമാറി ഉദ്ഘാടനം ചെയ്തു.

വായനശാല സെക്രട്ടറി ദിലീപ് എ.ബി, അങ്കണവാടി ഹെൽപ്പർ പ്രസീത ബിനു, വായനശാല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രഞ്ജിത്, അഭിജിത്, രഹ്ന, ജോസഫ് പാറേക്കാട്ടിൽ, രാജേഷ് എ.ബി, സുരേഷ് പി.എം, ആദി കൃഷ്ണ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391536/malayampadi-anganwadi-equipment-donation-yuvadhara-club)