---
title: "മടക്കാംപൊയിൽ പള്ളി സ്റ്റോപ്പിൽ അപകടം; പാർക്ക് ചെയ്ത ഓട്ടോറിക്ഷയിൽ ജീപ്പ് ഇടിച്ചു തെറിപ്പിച്ചു"
english_title: "Madakkampoyil Accident Jeep Hits Parked Auto Raghavan Injured"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391571/madakkampoyil-accident-jeep-hits-parked-auto-raghavan-injured"
published_at: "2026-11-14T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af7f3318d99b_VID-20261114-WA0111(1).jpg"
keywords: ["Madakkampoyil Accident", "Kannur", "Road Accident"]
---

# മടക്കാംപൊയിൽ പള്ളി സ്റ്റോപ്പിൽ അപകടം; പാർക്ക് ചെയ്ത ഓട്ടോറിക്ഷയിൽ ജീപ്പ് ഇടിച്ചു തെറിപ്പിച്ചു

> **Lead Summary:** **കണ്ണൂർ**: മടക്കാംപൊയിൽ പള്ളി സ്റ്റോപ്പിൽ അപകടം. പള്ളി സ്റ്റോപ്പിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ എറണാകുളത്തു നിന്നും വന്ന ധാർ ജീപ്പ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ജീപ്പ് ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് നിഗമനം.

## Article Content

**കണ്ണൂർ**: മടക്കാംപൊയിൽ പള്ളി സ്റ്റോപ്പിൽ അപകടം. പള്ളി സ്റ്റോപ്പിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ എറണാകുളത്തു നിന്നും വന്ന ധാർ ജീപ്പ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ജീപ്പ് ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് നിഗമനം.

ഓട്ടോ ഡ്രൈവർ രാഘവനെ പരിക്കുകളോടെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയെ 30 മീറ്ററോളം അടിച്ചു തെറിപ്പിച്ചു.

അശാസ്ത്രീയ റോഡ് നിർമാണത്തിൽ ഈ റോഡിൽ അപകടം നിത്യസംഭവമാണ്. കൊടുംവളവ് നിവർത്താതെയാണ് മെക്കാഡം റോഡ് പ്രവർത്തി നടത്തിയതെന്നും നാട്ടുകാർ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391571/madakkampoyil-accident-jeep-hits-parked-auto-raghavan-injured)