---
title: "വേക്കളം എ.യു.പി. സ്കൂളിൽ ശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു"
english_title: "Vekalam aUP School Childrens Day Celebration Rally"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391574/vekalam-aup-school-childrens-day-celebration-rally"
published_at: "2026-11-14T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af7f29b20ee6_IMG-20261114-WA0098.jpg"
keywords: ["Vekalam School", "Childrens Day", "Kannur"]
---

# വേക്കളം എ.യു.പി. സ്കൂളിൽ ശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു

> **Lead Summary:** **വേക്കളം**: വേക്കളം എ.യു.പി. സ്കൂളിൽ ശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ശിശുദിന റാലി, ശിശുദിന ഗാനം, ചാച്ചാജിയുടെ വേഷം, പ്ലക്കാർഡ് നിർമ്മാണം, പായസ വിതരണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.

## Article Content

**വേക്കളം**: വേക്കളം എ.യു.പി. സ്കൂളിൽ ശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ശിശുദിന റാലി, ശിശുദിന ഗാനം, ചാച്ചാജിയുടെ വേഷം, പ്ലക്കാർഡ് നിർമ്മാണം, പായസ വിതരണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.

ജവഹർലാൽ നെഹ്റുവിന്റെ കുട്ടികളോടുള്ള സ്നേഹവും കരുതലും ഓർമിപ്പിച്ചുകൊണ്ട് സീനിയർ അധ്യാപികയായ റെജി കെ.എ. ശിശുദിന സന്ദേശം നൽകി. അധ്യാപകരായ ശ്രീജിത്ത് എ.ഇ, ശാരി തച്ചറത്ത്, നിഷ വി.ഐ, അനുശ്രീ ജി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391574/vekalam-aup-school-childrens-day-celebration-rally)